ETV Bharat / state

റോഡിലെ കുഴിയില്‍ വീണ് മരണം; ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ

മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും ജലവകുപ്പിനും ഉത്തരവാദിത്വമുണ്ട്. കോടതികളിൽ കേസുകൾ കെട്ടി കിടക്കുന്നത് ജഡ്‌ജിമാരുടെ കുറ്റമാണോയെന്നും മന്ത്രി

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ  റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം  ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ  പൊതുമരാമത്ത് വകുപ്പ്  ജലവകുപ്പ്  പാലരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു  minister g sudhakaran  alappuzha latest news
മന്ത്രി ജി. സുധാകരൻ
author img

By

Published : Dec 14, 2019, 1:16 PM IST

Updated : Dec 14, 2019, 1:53 PM IST

ആലപ്പുഴ: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഹൈക്കോടതി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. കുഴി അടക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്‌തവർക്കെതിരെ വേണം തിരിയാൻ. അല്ലാതെ പൊതുവെ പറയരുതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

റോഡിലെ കുഴിയില്‍ വീണ് മരണം; ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാകരൻ

മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും ജലവകുപ്പിനും ഉത്തരവാദിത്വമുണ്ട്. ആരും മൂക്കിൽ കൈ വെച്ചിട്ട് കാര്യമില്ല, കേരളത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ഓർമവേണം. കോടതികളിൽ കേസുകൾ കെട്ടി കിടക്കുന്നത് ജഡ്‌ജിമാരുടെ കുറ്റമാണോയെന്നും മന്ത്രി ചോദിച്ചു. പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോടതിയിൽ കെട്ടിടങ്ങൾക്ക് മാത്രമായി 700 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഏഴ് കോടി രൂപ എറണാകുളം നഗരത്തിലെ മാത്രം കുഴികൾ അടയ്ക്കാൻ ഒക്ടോബറിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Intro:Body:മൂക്കിൽ വിരൽ വെച്ചിട്ടു കാര്യമില്ല, ജീവിക്കുന്നത് കേരളത്തിലാണ് ; ഹൈക്കോടതിക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി സുധാകരൻ

ആലപ്പുഴ : റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഹൈക്കോടതി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.

ആരും മൂക്കിൽ കൈ വെച്ചിട്ട് കാര്യമില്ല, കേരളത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ഓർമ്മവേണം. കോടതികളിൽ കേസുകൾ കെട്ടി കിടപ്പുണ്ട്. അത് ജഡ്ജിമാരുടെ കുറ്റമാണോ എന്നും മന്ത്രി ചോദിച്ചു. ആവശ്യത്തിന് ഉദ്യോഗസ്ഥരും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്നം. കേസ് തീർപ്പാക്കാൻ വൈകുന്നത് ഇതുകൊണ്ടാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോടതിയിൽ കെട്ടിടങ്ങൾക്ക് മാത്രമായി 700 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഏഴ് കോടി രൂപ എറണാകുളം നഗരത്തിലെ മാത്രം കുഴികൾ അടയ്ക്കാൻ ഒക്ടോബറിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കുഴി അടക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. കുറ്റം ചെയ്തവർക്കെതിരെ വേണം തിരിയാൻ. അല്ലാതെ പൊതുവെ പറയരുത്. മരണം സംഭവിച്ചതിൽ പൊതുമരാമത്ത് വകുപ്പിനും ജലവകുപ്പിനും ഉത്തരവാദിത്വമുണ്ട്. ആരിലും വിശ്വാസമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.Conclusion:
Last Updated : Dec 14, 2019, 1:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.