ആലപ്പുഴ: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലേക്ക് സഹായവുമായി ഗണിത അധ്യാപകരുടെ കൂട്ടായ്‌മ. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഗണിത അധ്യാപകരുടെ കൂട്ടായ്‌മയായ 'ന്യൂസ്റ്റാര്‍' ആണ് സി.എഫ്.എല്‍.റ്റി.സികളിലേക്കുള്ള അവശ്യ വസ്‌തുക്കൾ ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടര്‍ക്ക് കൈമാറിയത്. ബെഡ് ഷീറ്റുകള്‍, തോര്‍ത്തുകള്‍, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സോപ്പ് എന്നിവയുൾപ്പെടെ 25,000 രൂപയുടെ സാധനങ്ങളാണ് അധ്യാപക കൂട്ടായ്‌മ കലക്‌ടർക്ക് കൈമാറിയത്. കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്ന അധ്യാപകരായ കെ. വിനോദ്‌കുമാർ, ഷിബു വര്‍ഗീസ്, അശോകന്‍ എന്നിവര്‍ ചേര്‍ന്നാണ് സാധനങ്ങൾ കൈമാറിയത്.
കൊവിഡ് രോഗികൾക്ക് സഹായവുമായി ഗണിത അധ്യാപകരുടെ കൂട്ടായ്‌മ - covid patients
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഗണിത അധ്യാപകരുടെ കൂട്ടായ്‌മയായ 'ന്യൂസ്റ്റാര്‍' ആണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലേക്കുള്ള അവശ്യ വസ്‌തുക്കൾ ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർക്ക് കൈമാറിയത്.