ആലപ്പുഴ: കൊവിഡ് ചികിത്സയിലിരിക്കെ ചാടിപ്പോയ കല്ലിശേരി സ്വദേശി ഓക്‌സിജൻ കിട്ടാതെ മരിച്ചു. ചെങ്ങന്നൂര്‍ കല്ലിശേരി സ്വദേശി തോമസ് (65) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖവും ഓര്‍മ്മക്കുറവും ഉണ്ടായിരുന്ന തോമസ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇറങ്ങിപ്പോവുകയായിരുന്നു.
Read more: കൊവിഡ് : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലായി 6,034 കിടക്കകൾ സജ്ജമെന്ന് കെ. സുധാകര്‍
വഴിമധ്യേ തോമസ് മകനെ വിളിച്ച് കാര്യം പറഞ്ഞ ശേഷമാണ് ആശുപത്രി അധികൃതര്‍ പോലും ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ ഇയാളെ തിരികെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെൻ്റിലേററര്‍ സംവിധാനം ലഭ്യമായിരുന്നില്ല. ഇതോടെയാണ് തോമസിന്‍റെ മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.