ആലപ്പുഴ : മദ്യത്തിന് പകരമായി ഷേവിങ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. കായംകുളം ഇലിപ്പക്കുളത്ത് തോപ്പിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്‍റെ മകൻ നൗഫലാണ് (38) മരിച്ചത്. ബിവറേജസ് പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം നൗഫല്‍ ഷേവിങ് ലോഷന്‍ കഴിച്ചിരുന്നതായാണ് ലഭിച്ച വിവരം. ശനിയാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർമുക്കിലെ സലൂൺ ജീവനക്കാരനായിരുന്നു. ഭാര്യ: സബീന. മക്കൾ: നാസിയ, നാസിക്, നൗറിൻ.
മദ്യത്തിന് പകരം ഷേവിങ് ലോഷന്‍; യുവാവ് മരിച്ചു
പുത്തൻതെരുവ് പനച്ചമൂട് സ്വദേശി യൂനുസിന്‍റെ മകൻ നൗഫലാണ് (38) മരിച്ചത്. ഇയാൾ സലൂൺ ജീവനക്കാരനായിരുന്നു