ആലപ്പുഴ; രണ്ട് പെൺമക്കളുടെ വിവാഹം നടത്താൻ സമ്പാദ്യമെല്ലാം വിറ്റു. ഏഴു വര്‍ഷമായി പ്ലാസ്റ്റിക് കൊണ്ട് കെട്ടിപ്പൊക്കിയ ഷെഡില്‍ മഞ്ഞും മഴയുമേറ്റ് കഴിയുകയാണ് പുന്നപ്ര പഞ്ചായത്തില്‍ പുത്തന്‍ വളപ്പ് അമ്പിളി ഭവനില്‍ ശിശുപാലൻ. ഇനിയെന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ജീവിതത്തിലേക്ക് കൈപിടിച്ച് സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരും പഞ്ചായത്തും ഒത്തുചേർന്നപ്പോൾ ശിശുപാലന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
ലൈഫ് മിഷൻ; ശിശുപാലന് നല്‍കിയത് പുതു ജീവിതം
സർക്കാർ സഹായത്തില്‍ വീട് പണി ആരംഭിച്ചപ്പോള്‍ തൊണ്ടയില്‍ ബാധിച്ച ക്യാന്‍സര്‍ വെല്ലുവിളിയായി. ശബ്‌ദം നഷ്‌ടമായെങ്കിലും ജീവിത സ്വപ്നമായ സ്വന്തം വീട് യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് ശിശുപാലൻ.
വീട്
ആലപ്പുഴ; രണ്ട് പെൺമക്കളുടെ വിവാഹം നടത്താൻ സമ്പാദ്യമെല്ലാം വിറ്റു. ഏഴു വര്‍ഷമായി പ്ലാസ്റ്റിക് കൊണ്ട് കെട്ടിപ്പൊക്കിയ ഷെഡില്‍ മഞ്ഞും മഴയുമേറ്റ് കഴിയുകയാണ് പുന്നപ്ര പഞ്ചായത്തില്‍ പുത്തന്‍ വളപ്പ് അമ്പിളി ഭവനില്‍ ശിശുപാലൻ. ഇനിയെന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ജീവിതത്തിലേക്ക് കൈപിടിച്ച് സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരും പഞ്ചായത്തും ഒത്തുചേർന്നപ്പോൾ ശിശുപാലന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.
Intro:Body:വീടും സ്ഥലവും നഷ്ടമായപ്പോള്‍ ക്യാന്‍സര്‍ വില്ലനായെത്തി; ലൈഫ് മിഷന്റെ താങ്ങില്‍ ശിശുപാലന്‍ ജീവിതത്തിലേക്ക്
ആലപ്പുഴ: നാടകകഥയെ വെല്ലുന്നതാണ് പുന്നപ്ര പഞ്ചായത്തില്‍ പുത്തന്‍ വളപ്പ് അമ്പിളി ഭവനില്‍ താമസിക്കുന്ന ശിശുപാലന്റെ ജീവിതം. രണ്ട് പെണ്‍മക്കളുടെ വിവാഹത്തിനായി ഉള്ള സമ്പാദ്യമെല്ലാം വിറ്റ് ചെറിയൊരു ഷെഡിലേക്ക് താമസം മാറുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യംമാത്രമായിരുന്നു ശിശുപാലന്റെയും ഭാര്യ വിലാസിനിയുടെയും മുന്നില്‍ ഉണ്ടായിരുന്നത്. മരപ്പണിക്കാരനായ ശിശുപാലന്‍ വാര്‍ധക്യപ്രായത്തില്‍ വീണ്ടും ഒരു വീടെന്ന ആഗ്രഹം സ്വപ്നമായി കരുതിയിരുന്നപ്പോളാണ് ലൈഫ്മിഷന്‍ പദ്ധതി പ്രത്യാശയുമായി ജീവിതത്തിലേക്ക് കടന്നു വരുന്നത്. പദ്ധതിയിലൂടെ അനുവദിച്ച നാലു ലക്ഷം രൂപയില്‍ വീടിനുള്ള പണികള്‍ ആരംഭിച്ചപ്പോള്‍ ശിശുപാലന്റെ ജീവിത്തിലേക്ക് വിധി വീണ്ടും ക്യാന്‍സറിന്റെ രൂപത്തിലെത്തി. തൊണ്ടയില്‍ ബാധിച്ച ക്യാന്‍സര്‍ ശബ്ദം നഷ്ടപ്പെടുത്തിയപ്പോള്‍ ഇനിയെന്ത് എന്ന് പകച്ചു നിന്ന ശിശുപാലനെ ഗ്രാമപഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും കൃത്യമായ ഇടപെടലും സഹായവുമാണ് വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചത്. ഏഴു വര്‍ഷമായി സമ്പാദ്യങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊക്കിയ ഷെഡില്‍ മഞ്ഞും മഴയുമേറ്റ് കഴിഞ്ഞിരുന്ന ശിശുപാലന്‍ ഇന്ന് ലൈഫ് മിഷനിലൂടെ സര്‍ക്കാരിന്റെ കരംപിടിച്ച് സ്വസ്തമായൊരു ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭര്‍ത്താവിന് അപ്രതീക്ഷിതമായി വന്ന ക്യാന്‍സറില്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നാണ് ഇപ്പോള്‍ ഉള്ള ഈ സന്തോഷത്തിലേക്ക് എത്തിയതെന്ന് ശിശുപാലന്റെ ഭാര്യ വിലാസിനി പറയുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലായിരുന്നു എങ്കില്‍ ക്യാന്‍സര്‍ ബാധിതനായ ഭര്‍ത്താവുമായി അടച്ചുറപ്പില്ലാത്ത വീട്ടില്‍ എങ്ങനെ കഴിയുമായിരുന്നു എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്ന് അവര്‍ പറയുന്നു. അജയന്റെയും കുടുംബത്തിന്റെയും സ്വപ്നം യാഥാര്‍ത്ഥ്യമായത് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഗ്രാമ പഞ്ചായത്തില്‍ കുറുക്കശേരിയില്‍ അജയനാണ് പഞ്ചായത്തിലെ ലൈഫ് മിഷന്റെ ആദ്യ ഗുണഭോക്താവ്. ഓട്ടോ തൊഴിലാളിയായ അജയനും, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ അനിതയും ചേര്‍ന്നാണ് വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികളടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്. ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് ഒരു വിദൂര സ്വപ്നമായി അവശേഷിക്കുമ്പോഴാണ് സ്വപ്നങ്ങള്‍ക്ക് പുതുനിറം നല്‍കി ലൈഫ് മിഷന്റെ ഭവന പദ്ധതിയില്‍ ഇവരെ ഉള്‍പ്പെടുത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെയും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടും കൂടി ഏകദേശം ഒമ്പത് മാസം കൊണ്ട് നാല് ലക്ഷം രൂപയില്‍ അജയന്റെ പുതിയ വീട് എന്ന സ്വപ്നം ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാകുകയായിരുന്നു.
BYTE - ശിശുപാലന്‍ (ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താവ്)Conclusion:

Last Updated : Jan 16, 2020, 11:52 AM IST