ആലപ്പുഴ: ഇടത് വലത് മുന്നണികൾ വോട്ട് കച്ചവടത്തിന്റെ മൊത്തവ്യാപാരികളെന്ന് മുന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. എൻ ഡി എ അരൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടത്തുന്നതിൽ ഇടതും വലതും ഒരേ തൂവൽ പക്ഷികളാണെന്നും കുമ്മനം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികൾ സ്വന്തം പേരിലാക്കുന്ന ചിറ്റമ്മനയമാണ് പിണറായി സർക്കാർ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നുണ ബോംബുകൾ ഉണ്ടാക്കി വിടുന്നതിന്റെ ആസ്ഥാന മന്ദിരമാണ് എ.കെ.ജി. സെന്‍ററെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി. സംസ്ഥാന നേതാക്കളും, എൻ.ഡി.എയുടെ വിവിധ ഘടകക്ഷി നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു.