ETV Bharat / state

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ്

ആരാധനാലയങ്ങൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിച്ചും ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുമാണ് ആരാധനാലയങ്ങളിൽ വിശ്വസികൾ പ്രവേശിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.

പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  ആരാധനാലയങ്ങൾ  കൊവിഡ്  സാമൂഹ്യ അകലം  അഞ്ചാംഘട്ട ലോക്ക്ഡൗൺ  Opposition  Leader  worship
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ്
author img

By

Published : May 31, 2020, 7:56 PM IST

Updated : May 31, 2020, 9:26 PM IST

ആലപ്പുഴ: രാജ്യത്ത് അഞ്ചാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരാധനാലയങ്ങൾ തുറക്കുമ്പോൾ സാമൂഹിക അകലം പാലിച്ചും ആരോഗ്യ പ്രോട്ടോകോൾ പാലിച്ചുമാണ് ആരാധനാലയങ്ങളിൽ വിശ്വസികൾ പ്രവേശിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.

ഇത് വിശ്വാസികളുടെ ഇടയിൽ നിന്ന് തന്നെ ഉയരുന്ന ആവശ്യമാണ്. ഈ വികാരത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് സംസ്ഥാന സർക്കാർ മുന്നോട്ട് പോകണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷ കക്ഷികളും നടത്തുന്നത് മികച്ച രീതിയിലുള്ള സാമൂഹ്യ-സന്നദ്ധ പ്രവർത്തനങ്ങളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Last Updated : May 31, 2020, 9:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.