ETV Bharat / state

ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചേർത്തലയിൽ തുടക്കം

ധനമന്ത്രി ഡോ.തോമസ് ഐസക് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു

ldf election campaign  ldf election campaign cherthala  ldf election campaign alappuzha  alappuzha cherthala ldf candidate  ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണം  എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ചേർത്തല  എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ആലപ്പുഴ  ചേർത്തല എൽഡിഎഫ് സ്ഥാനാർഥി
ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചേർത്തലയിൽ തുടക്കം
author img

By

Published : Mar 11, 2021, 9:19 PM IST

ആലപ്പുഴ: ചേർത്തലയിലെ ഇടത് സ്ഥാനാർഥി പി. പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് റോഡ്ഷോ സംഘടിപ്പിച്ചു. സ്ഥാനാർഥി പി.പ്രസാദ്‌, തുറന്ന ജീപ്പിൽ നഗരത്തിൽ പര്യടനം നടത്തി. നിരവധി ഇരുചക്രവാഹനങ്ങളും, പ്രവർത്തകരും ചേർന്നതായിരുന്നു റോഡ്ഷോ. മുനിസിപ്പൽ മൈതാനിയിൽ നിന്നാരംഭിച്ച റോഡ്ഷോ നഗരം ചുറ്റി വിടിഎഎം ഹാളിൽ എത്തിച്ചേർന്നപ്പോൾ തെരഞ്ഞെടുപ്പ് കൺവൻഷൻ ആരംഭിച്ചു.

ധനമന്ത്രി ഡോ.തോമസ് ഐസക് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. ജി.വേണുഗോപാൽ അധ്യക്ഷനായി. എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എൻ.എസ്. ശിവപ്രസാദ്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ , എ.എം.ആരിഫ് എംപി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൺവെൻഷനിൽ വെച്ച് വി.ജി. മോഹൻ പ്രസിഡൻ്റും എൻ.എസ്. ശിവപ്രസാദ് സെക്രട്ടറിയുമായ തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.