ആലപ്പുഴ: തോമസ് ചാണ്ടി ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിച്ച ഹൃദയാലുവായ നേതാവായിരുന്നുവെന്ന് ചലച്ചിത്ര താരം ലാലു അലക്സ് അനുസ്മരിച്ചു. അന്തരിച്ച കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടി തനിക്ക് ഒരു ജ്യേഷ്ഠസഹോദരനായിരുന്നു. മാനവീക മൂല്യങ്ങൾ ഉയർത്തിപിടിച്ച നേതാവായിരുന്നു അദ്ദേഹം. തന്‍റെ കുടുംബവുമായി വളരെയടുത്ത ബന്ധം പുലർത്തിയ വ്യക്തികൂടിയായിരുന്നു തോമസ് ചാണ്ടിയെന്നും ദാനധർമ്മങ്ങൾ ചെയ്യുന്നതിൽ സമൂഹത്തിന് തന്നെ മാതൃകയായിരുന്നു അദ്ദേഹമെന്നും ലാലു അലക്സ് പറഞ്ഞു.