ആലപ്പുഴ: കുഞ്ചൻ നമ്പ്യാർ ദിനാഘോഷത്തിന്‍റെ ഭാഗമായി അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്‌മാരകത്തില്‍ മന്ത്രി ജി.സുധാകരൻ പുഷ്‌പാർച്ചന നടത്തി. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ചടങ്ങുകൾ പരിമിതപ്പെടുത്തിയിരുന്നു. സാമൂഹിക അകലം പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
അമ്പലപ്പുുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണുലാല്‍, സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എച്ച്.സലാം, സെക്രട്ടറി കെ.വി വിപിന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജിത്ത് കാരിക്കല്‍, കരുമാടിക്കുട്ടന്‍ സ്മാരക സമിതി ചെയര്‍മാനും സമിതിയംഗവുമായ എ.ഓമനക്കുട്ടന്‍, മറ്റ് സമിതിയംഗങ്ങള്‍ എന്നിവരും പുഷ്പാച്ചന നടത്തി.