ETV Bharat / state

പുരുഷകേന്ദ്രീകൃതമായ തൊഴിൽ മേഖലയില്‍ പുതുചരിത്രമെഴുതി കുടുംബശ്രീ - alappuzha

പ്രളയ ദുരന്ത ബാധിതർക്ക് ഈനാട്- റാമോജി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നല്‍കുന്ന 121 വീടുകൾ വെറും എട്ടുമാസം കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകർ നിർമിച്ചത്

കുടുംബശ്രീ  ഈനാട്- റാമോജി ഗ്രൂപ്പ്  ഭവന നിര്‍മാണം  വീട് നിര്‍മാണം  ആലപ്പുഴ  alappuzha  kudumbashree
കുടുംബശ്രീ
author img

By

Published : Feb 9, 2020, 4:56 PM IST

ആലപ്പുഴ: പുരുഷകേന്ദ്രീകൃതമായ തൊഴിൽ മേഖലകളിൽ പുതുചരിത്രം സൃഷ്‌ടിക്കുകയാണ് കുടുംബശ്രീയിലെ കരുത്തുറ്റ വനിതകൾ. കുടുംബശ്രീ വഴി ഭവനനിര്‍മാണത്തില്‍ പരിശീലനം ലഭിച്ച വനിതകൾ കഴിഞ്ഞ കൊല്ലം ആലപ്പുഴ ജില്ലയില്‍ 14 ലൈഫ് ഭവനങ്ങളാണ് നിർമിച്ചത്. ഇതിന് പുറമെ പ്രളയ ദുരന്ത ബാധിതർക്ക് ഈനാട്- റാമോജി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ നിർമിച്ച് നൽകുന്ന 121 ഭവനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് പിന്നിലും കുടുംബശ്രീ അംഗങ്ങൾ തന്നെയായിരുന്നു. 121 മനോഹര ഭവനങ്ങൾ വെറും എട്ടുമാസം കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകർ നിർമിച്ചത്.

പുരുഷകേന്ദ്രീകൃതമായ തൊഴിൽ മേഖലകളിൽ പുതുചരിത്രമെഴുതി കുടുംബശ്രീ

പുരുഷകേന്ദ്രീകൃതമായ തൊഴിൽ മേഖലകളിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നു വരുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റെടുക്കുന്ന ചുമതകൾ ഇവർ കൃത്യതയോടെ നിർവഹിക്കുന്നുവെന്നത് കൂടുതൽ തൊഴിലവസരങ്ങൾ തേടിയെത്താൻ സഹായിക്കുന്നുവെന്ന് ഭവന നിർമ്മാണത്തിൽ പങ്കാളികളായ കുടുംബശ്രീ പ്രവർത്തകർ തന്നെ പറയുന്നു. ഇവരില്‍ പലരുടെയും വീടുകളും മഹാപ്രളയത്തിൽ നഷ്‌ടപ്പെട്ടവയാണ് എന്നതും എടുത്തുപറയേണ്ടയതാണ്. അങ്ങേയറ്റം ആത്മാർതഥയും തികഞ്ഞ അർപ്പണ മനോഭാവത്തോടെയും ഇവർ ചെയ്ത ജോലികളിൽ ഇവരുടെ അധ്വാനത്തിന്‍റെ വിയർപ്പ് മാത്രമല്ല സ്നേഹത്തിന്‍റെ മധുരവും കൂടി നിറഞ്ഞിട്ടുണ്ട്.

Intro:

Body:ആലപ്പുഴ : നിർമാണ മേഖലയിലെ തൊഴിൽ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ഭവനനിർമ്മാണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വിഷയങ്ങളിൽ കുടുംബശ്രീ പരിശീലനം നൽകിയ വനിതകൾ കഴിഞ്ഞവർഷം ജില്ലയിൽ 14 ലൈഫ് ഭവനങ്ങൾ നിർമ്മിച്ചുകൊണ്ട് പുരുഷകേന്ദ്രീകൃതമായ ഈ തൊഴിൽ മേഖലയിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്. സംഘാടനത്തിലെ ചിലവ് കുറച്ചും ആർഭാടങ്ങൾ ഒഴിവാക്കിയും മിച്ചം പിടിച്ച കൂടി അധികമായി 5 ഭവനങ്ങൾ ഉൾപ്പെടെ 121 മനോഹര ഭവനങ്ങൾ വെറും എട്ടുമാസം കൊണ്ടാണ് കുടുംബശ്രീ പ്രവർത്തകർ നിർമ്മിച്ചത്. പുരുഷകേന്ദ്രീകൃത തൊഴിൽ മേഖലകളിൽ സ്ത്രീകൾ കൂടുതലായി കടന്നു വരുന്നു എന്നത് സാമൂഹിക മാറ്റത്തിന്റെ തെളിവാണ്. ഏറ്റെടുക്കുന്ന ചുമതകൾ ഇവർ കൃത്യതയോടെ നിർവഹിക്കുന്നു എന്നത് കൂടുതൽ തൊഴിലവസരങ്ങൾ ഇവരെ തേടിയെത്താൻ സഹായിക്കുന്നു എന്ന് ഭവന നിർമ്മാണത്തിൽ പങ്കാളികളായ കുടുംബശ്രീ പ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ബൈറ്റ് - അമ്പിളി (കുടുംബശ്രീ പ്രവർത്തക, വീട് നിർമ്മാണ തൊഴിലാളി)

നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ കുടുംബശ്രീ പ്രവർത്തകരിൽ പലരുടെയും വീടുകളും മഹാപ്രളയത്തിൽ നഷ്ടപ്പെട്ടവയാണ് എന്നതും എടുത്തുപറയേണ്ട ഒന്നാണ്. അങ്ങേയറ്റം ആത്മാർത്ഥയും തികഞ്ഞ അർപ്പണ മനോഭാവത്തോടെയും ഇവർ ചെയ്ത ജോലികളിൽ ഇവരുടെ അധ്വാനത്തിന്റെ വിയർപ്പ് മാത്രമല്ല സ്നേഹത്തിന്റെ മധുരവും കൂടി നിറഞ്ഞിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.