ETV Bharat / state

ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്‌ആര്‍ടിസി

കെഎസ്ആർടിസി ജീവനക്കാരും സഹയാത്രികരും ചേർന്ന് യുവതിയെ ബസിൽ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു

medical treatment  alappuzha medical college  കെഎസ്‌ആര്‍ടിസി മാതൃക  തിരുവനന്തപുരം-തൃശൂര്‍ സൂപ്പർ ഫാസ്റ്റ് ബസ്  ksrtc alappuzha  ആലപ്പുഴ കെഎസ്ആർടിസി
ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി കെഎസ്‌ആര്‍ടിസി
author img

By

Published : Feb 26, 2020, 3:49 PM IST

ആലപ്പുഴ: അപസ്‌മാരം ബാധിച്ച് കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിയെ അതേ ബസില്‍ ആശുപത്രിയിൽ എത്തിച്ചു. കെഎസ്ആർടിസി തിരുവനന്തപുരം-തൃശൂര്‍ സൂപ്പർ ഫാസ്റ്റ് ബസിൽ ബന്ധുവിനൊപ്പം സഞ്ചരിച്ചിരുന്ന ഓച്ചിറ വരവള സ്വദേശി രജനി(34)യാണ് യാത്രക്കിടയിൽ ബസിനുള്ളിൽ കുഴഞ്ഞുവീണത്. ഇതേ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരും സഹയാത്രികരും ചേർന്ന് യുവതി സഞ്ചരിച്ച അതേ ബസിൽ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവതിയുടെ ആരോഗ്യനില പരിഗണിച്ച് ബസ് മറ്റെങ്ങും നിർത്താതെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. കെഎസ്ആർടിസി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ബസ് ആശുപത്രിയിലെത്തുന്നതും കാത്ത് യുവതിക്ക് ആവശ്യമായ സൗകര്യങ്ങൾ അത്യാഹിത വിഭാഗത്തിൽ സജീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായ യുവതിക്ക് പെട്ടെന്ന് തന്നെ ചികിത്സ നൽകാൻ കഴിഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.