ETV Bharat / state

വിളക്ക് തെളിക്കൽ പരിപാടിയുമായി എസ്എൻഡിപി സഹകരിക്കും; വെള്ളാപ്പള്ളി നടേശൻ

ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടാവുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

VELLAPPALLY  REQUESTED  പ്രധാനമന്ത്രി ആഹ്വാനം  വിളക്ക് തെളിക്കൽ പരിപാടി
പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കൽ പരിപാടിയുമായി എസ്എൻഡിപി സഹകരിക്കും; വെള്ളാപ്പള്ളി നടേശൻ
author img

By

Published : Apr 5, 2020, 10:12 AM IST

ആലപ്പുഴ: പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത വിളക്ക് തെളിക്കൽ പരിപാടിയുമായി സഹകരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കൊവിഡ് പ്രതിരോധത്തില്‍ ജോലി ചെയ്യുന്ന പൊലീസുകാർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെച്ചു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടാവുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കൽ പരിപാടിയുമായി എസ്എൻഡിപി സഹകരിക്കും; വെള്ളാപ്പള്ളി നടേശൻ

ഇന്ത്യൻ ജനത ഒന്നായി വൈറസിനെ നേരിടണം. ഇന്ത്യ വലിയൊരു വിപത്തിനെ നേരിടുന്ന സാഹചര്യത്തിൽ ഒന്നിച്ച് നിൽക്കണമെന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നൽകുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൊവിഡ് വൈറസ് ബാധയുടെ വ്യാപനം നടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ അഭിമാനകരമായ പ്രവർത്തനമാണ് നടത്തുന്നത്. പ്രത്യേകിച്ച് ആരോഗ്യ രംഗത്താണ് ഇവ പ്രകടമാവുന്നത്. ആരോഗ്യ വകുപ്പിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.