ആലപ്പുഴ: പ്രളയ ദുരന്ത ബാധിതർക്ക് ഹൈദരാബാദ് റാമോജി ഫിലിം സിറ്റി നിർമിച്ച് നൽകുന്ന 121 ഭവനങ്ങളുടെ താക്കോൽദാനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാതിരപ്പള്ളി കൺവെൻഷൻ സെന്‍ററിലാണ് ഉദ്ഘാടനവും താക്കോല്‍ ദാന ചടങ്ങും നടക്കുന്നത്. കൂടാതെ, എട്ട് മാസത്തിനുള്ളിൽ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ സബ് കലക്‌ടർ വി.ആർ കൃഷ്‌ണതേജക്കുള്ള ഉപഹാര സമർപണവും മുഖ്യമന്ത്രി നിർവഹിക്കും. പ്രളയാനന്തര പുനർ നിർമാണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം റാമോജി കൈത്താങ്ങാകുന്നത് നൂറിലധികം കുടുംബങ്ങൾക്കാണ്. കുടുംബശ്രീ ഭവന നിർമാണ യൂണിറ്റുകളുടെ സഹായത്തോടെയാണ് നിർമാണം പൂർത്തിയായത്.
റാമോജി ഗ്രൂപ്പിനുള്ള ഉപഹാര സമർപ്പണവും നിർമാണ ഗ്രൂപ്പുകള്‍ക്കുള്ള ഇന്‍സെന്‍റീവ് വിതരണവും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പദ്ധതി നിർവഹണം നടത്തിയ ടീം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ വിതരണം ചെയ്യും. സുവനിയർ പ്രകാശനം നിർവഹിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. റാമോജി ഗ്രൂപ്പ് പ്രതിനിധികളായ ചെറുകുറി കിരൺ, ശൈലജ കിരൺ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
എംപിമാരായ എ.എം ആരിഫ് , കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ ആർ. രാജേഷ്, അഡ്വ.യു പ്രതിഭ, സജി ചെറിയാൻ, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് , ജില്ലാ കലക്‌ടർ എം.അഞ്ജന, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരി കിഷോര്‍ തുടങ്ങി വിവിധ സാമൂഹ്യ- രാഷ്ട്രീയ രംഗത്തുള്ളവര്‍ പരിപാടിയിൽ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു സ്വാഗതം പറയും.
റാമോജി നൽകിയ കൈത്താങ്ങ്; 121 ഭവനങ്ങളുടെ താക്കോൽ ദാനം ഇന്ന് - inauguration of ramoji giving house to flood affected people
പ്രളയാനന്തര പുനർ നിർമാണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം ഹൈദരാബാദ് റാമോജി ഫിലിം സിറ്റി നിർമിച്ച് നൽകുന്ന 121 ഭവനങ്ങളുടെ താക്കോൽദാനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ആലപ്പുഴ: പ്രളയ ദുരന്ത ബാധിതർക്ക് ഹൈദരാബാദ് റാമോജി ഫിലിം സിറ്റി നിർമിച്ച് നൽകുന്ന 121 ഭവനങ്ങളുടെ താക്കോൽദാനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാതിരപ്പള്ളി കൺവെൻഷൻ സെന്‍ററിലാണ് ഉദ്ഘാടനവും താക്കോല്‍ ദാന ചടങ്ങും നടക്കുന്നത്. കൂടാതെ, എട്ട് മാസത്തിനുള്ളിൽ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ സബ് കലക്‌ടർ വി.ആർ കൃഷ്‌ണതേജക്കുള്ള ഉപഹാര സമർപണവും മുഖ്യമന്ത്രി നിർവഹിക്കും. പ്രളയാനന്തര പുനർ നിർമാണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം റാമോജി കൈത്താങ്ങാകുന്നത് നൂറിലധികം കുടുംബങ്ങൾക്കാണ്. കുടുംബശ്രീ ഭവന നിർമാണ യൂണിറ്റുകളുടെ സഹായത്തോടെയാണ് നിർമാണം പൂർത്തിയായത്.
റാമോജി ഗ്രൂപ്പിനുള്ള ഉപഹാര സമർപ്പണവും നിർമാണ ഗ്രൂപ്പുകള്‍ക്കുള്ള ഇന്‍സെന്‍റീവ് വിതരണവും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പദ്ധതി നിർവഹണം നടത്തിയ ടീം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ വിതരണം ചെയ്യും. സുവനിയർ പ്രകാശനം നിർവഹിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. റാമോജി ഗ്രൂപ്പ് പ്രതിനിധികളായ ചെറുകുറി കിരൺ, ശൈലജ കിരൺ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
എംപിമാരായ എ.എം ആരിഫ് , കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ ആർ. രാജേഷ്, അഡ്വ.യു പ്രതിഭ, സജി ചെറിയാൻ, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് , ജില്ലാ കലക്‌ടർ എം.അഞ്ജന, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരി കിഷോര്‍ തുടങ്ങി വിവിധ സാമൂഹ്യ- രാഷ്ട്രീയ രംഗത്തുള്ളവര്‍ പരിപാടിയിൽ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു സ്വാഗതം പറയും.
ആലപ്പുഴ: പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, പ്രളയ ദുരന്ത ബാധിതർക്ക് കുടുംബശ്രീ ഭവന നിർമ്മാണ യൂണിറ്റുകൾ വഴി നിർമ്മിച്ചു നൽകിയ 121 ഭവനങ്ങളുടെ താക്കോൽദാനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാതിരപ്പള്ളി കൺവെൻഷൻ സെൻററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചടങ്ങില്‍ ഉദ്ഘാടനം, താക്കോല്‍ ദാനം എന്നിവയ്ക്കൊപ്പം വീട് നിര്‍മാണം വേഗത്തിലാക്കി എട്ട് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ സബ്കളക്ടര്‍ വി.ആർ. കൃഷ്ണതേജയ്ക്കുള്ള ഉപഹാര സമർപ്പണം മുഖ്യമന്ത്രി നിർവ്വഹിക്കും. രാമോജി ഗ്രൂപ്പിനുള്ള ഉപഹാര സമർപ്പണവും നിർമ്മാണ ഗ്രൂപ്പുകള്‍ക്കുള്ള ഇന്‍സെന്‍റീവ് വിതരണവും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ചടങ്ങിൽ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിക്കും. പദ്ധതി നിർവഹണം നടത്തിയ ടീം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവഹിക്കും. സുവനീർ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. രാമോജി ഗ്രൂപ്പ് പ്രതിനിധികളായ ചെറുകുരി കിരൺ, ശൈലജ കിരൺ എന്നിവർ മുഖ്യാതിഥികളായിരിക്കും.
എംപിമാരായ എ. എം. ആരിഫ് , കൊടിക്കുന്നിൽ സുരേഷ് , എംഎൽഎമാരായ ആർ രാജേഷ്, അഡ്വ. യു പ്രതിഭ, സജി ചെറിയാൻ, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ , അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് , ജില്ലാ കളക്ടർ എം. അഞ്ജന, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവര്‍ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ പ്രശാന്ത് ബാബു സ്വാഗതം പറയും.Conclusion: