ആലപ്പുഴ : നരേന്ദ്രമോദിയുടെ അതേ വഴിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.നിയമസഭയിലെ പ്രതിപക്ഷ സമരങ്ങളെ ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ശബ്‌ദങ്ങള്‍ മറച്ചുവയ്ക്കുന്നതിനെ ഒന്നിച്ച് എതിർത്തവരാണ് താനും ഇപ്പോഴത്തെ നിയമസഭ സ്‌പീക്കർ എംബി രാജേഷുമെന്നും വേണുഗോപാൽ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌പീക്കറുടെ കസേരയിൽ ഇരുന്ന്, സഭ ടിവിയിലൂടെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം പുറത്തുവരുന്നത് മറച്ചുപിടിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തി. പ്രതിപക്ഷം എന്ത് ചെയ്‌തു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ജനാധിപത്യം എന്നത് പ്രതിപക്ഷവും ഭരണപക്ഷവും ചേരുമ്പോഴാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.