ആലപ്പുഴ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നത്തിന്‍റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണും സംസ്ഥാനത്ത് നിരോധനാജ്ഞയും ഉൾപ്പടെയുള്ള കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെ അവ മറികടന്ന് കായംകുളം നഗരസഭാ കൗൺസിൽ യോഗം ചേർന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും യോഗം ബഹിഷ്‌ക്കരിച്ചു. 44 അംഗങ്ങളുള്ള നഗരസഭയിൽ ഭരണകക്ഷിയായ എൽഡിഎഫ് അംഗങ്ങൾ മാത്രമാണ് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുക്കാൻ പലരും സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് കൂട്ടമായി കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങളിലാണ് എത്തിയത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതെയായിരുന്നു യോഗം ചേർന്നത്.
കൊവിഡ് ജാഗ്രത ലംഘിച്ച് കായംകുളം നഗരസഭ കൗൺസിൽ യോഗം ചേർന്നു - കായംകുളം നഗരസഭ
സർക്കാർ നിർദേശം ലംഘിച്ചാണ് എൽഡിഎഫ് ഭരിക്കുന്ന നഗരസഭ യോഗം ചേർന്നത് . സ്വകാര്യ കോൺട്രാക്‌ടർമാരെ സഹായിക്കാൻ വേണ്ടിയെന്ന് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷം യോഗം ബഹിഷ്‌ക്കരിച്ചു