ETV Bharat / state

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ സുരേന്ദ്രന്‍ - രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം

സ്വര്‍ണക്കടത്ത് കേസിലും, ഡോളര്‍കടത്ത് കേസിലും മുഖ്യമന്ത്രി പ്രതികൂട്ടിലായപ്പോള്‍ സ്വന്തം അനുയായികളെ വിട്ട് രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

rahul gandhi  k surendran on rahul gandhi office attack  rahul gandhi office attack  രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം  രാഹുല്‍ ഗാന്ധി ഓഫീസ് ആക്രമണം
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ: കെ സുരേന്ദ്രന്‍
author img

By

Published : Jun 26, 2022, 2:14 PM IST

ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വര്‍ണക്കടത്ത് കേസിലും, ഡോളര്‍കടത്ത് കേസിലും മുഖ്യമന്ത്രി പ്രതികൂട്ടിലായപ്പോള്‍ സ്വന്തം അനുയായികളെ വിട്ട് രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതാണ്. ഇത് കോൺഗ്രസ് - സിപിഎം തെരുവ് സംഘർഷമായി മാറ്റി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്‍റെ ആസൂത്രിതമായ നീക്കമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

കോണ്‍ഗ്രസുകാര്‍ പിണറായി വിജയനെ നേരിടുന്നതിന് പകരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തത് ബിജെപിയെ തൃപ്‌തിപ്പെടുത്താനാണെന്നാണ് ഉന്നയിക്കുന്നത്. ബിജെപി രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായാണ് നേരിടുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Also read: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം : 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.