ആലപ്പുഴ: പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജോസ് കെ മാണി എം.പി. കുട്ടനാട്ടില്‍ ഇത്തവണ 32000 ഹെക്ടർ നിലങ്ങളിലാണ് കൃഷിയിറക്കിയത്. എന്നാല്‍ ഇത്തവണത്തെ വെള്ളപ്പൊക്കത്തിലും മടവീഴ്ചയിലും 14000 ഹെക്ടറിലധികം കൃഷി നശിച്ചു. ബാക്കിയുണ്ടായിരുന്ന പാടശേഖരങ്ങളിൽ കൊയ്യാറായ നെല്ലാണ് നശിച്ചത്.
നനഞ്ഞുപോയ നെല്ല് കൊയ്യാൻ ഏറെ പണം ചെലവഴിക്കേണ്ടിവരും. ഇതിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാൻ കൂടിയായ ജോസ് കെ മാണി ആവശ്യപ്പെട്ടു. കൃഷിക്കാര്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, കൃഷി വായ്പ പൂർണമായും എഴുതിത്തള്ളുക, കാർഷിക കലണ്ടർ നടപ്പാക്കുക എന്നീ ആവശ്യങ്ങളും ജോസ് കെ മാണി ഉന്നയിച്ചു.