ETV Bharat / state

തീരമേഖലയിൽ തദ്ദേശസ്ഥാപനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്: മന്ത്രി തോമസ് ഐസക്

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി വിലയിരുത്തി എല്ലാം സൗകര്യങ്ങളും ഉറപ്പാക്കണം

ആലപ്പുഴ  COVID_REVIEW  ചെട്ടിക്കാട്
തദ്ദേശസ്ഥാപനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്
author img

By

Published : Aug 7, 2020, 2:54 AM IST

ആലപ്പുഴ: കൊവിഡ് 19 മായി ബന്ധപ്പെട്ട് തീരപ്രദേശങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇവിടങ്ങളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി വിലയിരുത്തി എല്ലാം സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ധനകാര്യ വകുപ്പുമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിര്‍ദ്ദേശം നല്‍കി. തീരമേഖലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കലക്ട്രേറ്റില്‍ വീഡിയോ കോൺഫറൻസ് വഴി ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശത്ത് അതീവ ഗുരുതരമാണ് സ്ഥിതിഗതികള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അടിയന്തിര ജനകീയ ഇടപെടല്‍ ആവശ്യമാണ്. തീരദേശ വാര്‍ഡുകളിലെ കണ്ടെയിൻമെന്‍റ് സോണുകളില്‍ നിന്ന് ആളുകളുടെ പുറത്തേക്കുള്ള നീക്കം കര്‍ശനമായി തടയണം. ശക്തമായ നിലപാട് കണ്ടെയിൻമെന്‍റ് സോണുകളിൽ എടുക്കുമ്പോൾ തന്നെ പ്രദേശവാസികൾക്ക് പൂർണ ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള പ്രവർത്തികൾ ആയിരിക്കണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടത്.

തദ്ദേശസ്ഥാപനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്

ചെട്ടിക്കാട് രണ്ട് വാർഡുകളിൽ നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി ഉദാഹരണമായി പറഞ്ഞു. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, എ എം ആരിഫ് എംപി, എംഎൽഎമാരായ ഷാനിമോൾ ഉസ്മാൻ, യു പ്രതിഭ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ്, മത്സ്യഫെഡ് ചെയർമാൻ പി ചിത്തരഞ്ജൻ, ജില്ലാകലക്ടർ എ അലക്‌സാണ്ടർ, ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.