ആലപ്പുഴ: ജില്ലയിൽ ഇന്ന് 437 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്നും മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 430 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ഇന്ന് 922 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗമുക്തി നേടിയവരുടെ എണ്ണം 43034 ആയി. 4906 പേരാണ് വിവിധ ആശുപത്രികളിലും കൊവിഡ് കെയർ സെന്‍ററുകളിലുമായി ചികിത്സയിൽ കഴിയുന്നത്.