ആലപ്പുഴ: ചേർത്തല പട്ടണക്കാട് പഞ്ചായത്തില്‍ ഭാര്യയയെ ഭർത്താവ് അടിച്ച് കൊന്നു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡില്‍ പുതികാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്തിന്‍റെ ഭാര്യ സൗമ്യ (31) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കിനിടെ പ്രതിജിത്ത് കോടാലിക്കൈ കൊണ്ട് സൗമ്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സമീപത്തെ സഹോദരന്‍റെ വീട്ടിലെത്തി ഇയാൾ വിവരം അറിയിച്ചു. രണ്ട് വയസുള്ള മകൾ അവന്തികയെ സഹോദരന്‍റെ വീട്ടില്‍ ഏല്‍പ്പിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസെത്തി സൗമ്യയെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗമ്യയയുടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ട് വെളിച്ചം ഡ്രൈവിങ് സ്‌കൂളിലെ പരിശീലകനാണ് പ്രജിത്ത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. സ്ഥിരമായി ഇവർ വഴക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.