ആലപ്പുഴ: കൊവിഡ് മൂലം പ്രതിസന്ധിയിലായ ഹൗസ്ബോട്ടുടമകൾ ആലപ്പുഴയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. ഹൗസ്ബോട്ട് ഉടമകളുടെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്‍റ് ഒ.അഷറഫ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ഏഴ് മാസമായി ലോക്ക് ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരിക്കുന്ന ടൂറിസം മേഖലയിലെ മുഴുവ൯ ഹൗസ്ബോട്ടുടമകളുടേയും ബാങ്കിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത ലോണുകള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി മോറട്ടോറിയം നീട്ടി നൽകുക, പലിശ ഇളവു ചെയ്ത് നൽകുക, ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.
ധർണയിൽ സംയുക്ത സമരസമിതി നേതാവ് വി.വിനോദ് അധ്യക്ഷത വഹിച്ചു. സമിതി നേതാക്കളായ ടോമി എടയാടി, കെവി൯ റൊസാരിയോ, എ.അനസ്, ഉണ്ണികൃഷ്ണൻ എന്നിവ൪ സംസാരിച്ചു.