ആലപ്പുഴ : ആഭ്യന്തര വകുപ്പ് സെക്രട്ടറി വി വേണു ഐഎഎസും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ പുലർച്ചെ ഒരു മണിയോടെ കൊറ്റുകുളങ്ങരയ്‌ക്ക് സമീപത്തുവച്ച് കാർ ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ വേണുവിനും കാർ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു.
വേണുവിന്‍റെ ഭാര്യയും തദ്ദേശസ്വയംഭരണ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ഭാര്യ ശാരദ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
![v venu and his family met with an accident home secretary v venu v venu ias v venu ias and family met an accident accident in alappuzha കാർ അപകടത്തിൽപ്പെട്ടു വി വേണു ഐഎഎസ് വി വേണു ഐഎഎസും കുടുംബവും അപകടത്തിൽപ്പെട്ടു കേരള ആഭ്യന്തര വകുപ്പ് സെക്രട്ടറി വി വേണു കാറും ലോറിയും കൂട്ടിയിടിച്ചു ഗുരുതര പരിക്ക് കാർ അപകടം ആലപ്പുഴ accident അപകടം ആലപ്പുഴയിൽ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/17434754_car.jpg)
വേണുവിന്‍റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്‌തസ്രാവം ഉണ്ടായതായും റിപ്പോർട്ടുണ്ട്. കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റെങ്കിലും മറ്റാരുടേതും ഗുരുതരമല്ല. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണം വ്യക്തമല്ല.