ആലപ്പുഴ: അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടത്തും വൻ മരങ്ങൾ കടപുഴകി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുകളിൽ പതിച്ചു. വൻ മരങ്ങൾ വീണത് മൂലം ജില്ലയിലെ ചിലയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു. നിയുക്ത എംഎൽഎമാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടങ്ങളും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.
Also Read: അതിശക്തമായ മഴ, പ്രളയഭീതിയിൽ കേരളം
പൊലീസ്, അഗ്നിശമനസേന എന്നിവർ സംയുക്തമായി മരങ്ങൾ മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതേസമയം തീരദേശ മേഖലകളിൽ മൂന്നാം ദിവസവും കടലാക്രമണം രൂക്ഷമാണ്. കുട്ടനാട്ടിൽ വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്.
Also Read: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി