ETV Bharat / state

മഹാനായ നേതാവ്; വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ - സുധാകരനെതിരെ പരാതി

മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം.

H Salam MLA  H Salam MLA praises G Sudhakaran  H Salam MLA praises G Sudhakaran latest news  H Salam MLA and G Sudhakaran controversy  H Salam MLA and G Sudhakaran controversy news  ജി.സുധാകരന്‍ വാര്‍ത്ത  എച്ച് സലാം വാര്‍ത്ത  ജി സുധാകരനും എച്ച് സലാമും  ജി സുധാകരന്‍ എച്ച് സലാം വിവാദം  അമ്പലപ്പുഴയിലെ പാർട്ടി സ്ഥാനാർഥി എച്ച് സലാം  സുധാകരനെതിരെ പരാതി  പ്രചരണരംഗത്ത് സുധാകരൻ സജീവമായില്ലെന്ന് എച്ച് സാലം
മഹാനായ നേതാവ്; വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ
author img

By

Published : Nov 12, 2021, 4:06 PM IST

Updated : Nov 12, 2021, 7:33 PM IST

ആലപ്പുഴ: പാർട്ടി പരസ്യശാസന നടത്തി ശിക്ഷിച്ചെങ്കിലും മുതിർന്ന നേതാവ് ജി.സുധാകരനെ പുകഴ്ത്തി എച്ച്.സലാം എംഎൽഎ. നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പാർട്ടി സ്ഥാനാർഥി എച്ച് സലാമിന്‍റെ പ്രചാരണത്തിൽ സജീവമായില്ലെന്ന പരാതിയിലായിരുന്നു പാര്‍ട്ടി നടപടി.

അമ്പലപ്പുഴയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന സ്‌കൂൾ കെട്ടിട നിർമാണോദ്ഘാടന വേദിയിലാണ് ജി സുധാകരനെ എം.എൽ.എ പുകഴ്ത്തിയത്. മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച്.സലാം പറഞ്ഞു.

വാര്‍ത്തകളില്‍ സുധാകരനെ ഇകഴ്‌ത്താന്‍ ശ്രമം

നല്ലകാര്യം നടക്കുമ്പോൾ വാർത്ത നൽകി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. അതു ശരിയല്ല. എംഎൽഎ എന്ന നിലയിൽ സുധാകരൻ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്നയാളാണെന്നും അമ്പലപ്പുഴയിൽ സുധാകരന്‍റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ എച്ച് സലാം പറഞ്ഞു.

മഹാനായ നേതാവ്; വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ

നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരൻ സജീവമായില്ലെന്ന പരാതിയുമായി എച്ച് സലാം മുന്നോട്ട് വന്നതോടെയാണ് സി.പി.എം പ്രത്യേക അന്വേഷണ കമ്മിഷനെ വച്ചതും കമ്മിഷൻ സുധാകരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും.

പ്രചാരണത്തില്‍ സജീവമായില്ലെന്ന് സലാം പാര്‍ട്ടിയോട് പരാതി പറഞ്ഞിരുന്നു

നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകൾ സുധാകരൻ നടത്തിയിരുന്നുവെന്നും അവസാന നിമിഷം സീറ്റ് ലഭിക്കാതെ വന്നതോടെ അദ്ദേഹം പ്രചാരണരംഗത്ത് നിർജീവമായെന്നും സലാം പാർട്ടിയോട് പരാതിപ്പെട്ടിരുന്നു.

എളമരം കരീമിന്‍റെ അധ്യക്ഷതയിലുള്ള പാർട്ടി കമ്മിഷന്‍റെ അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം ശരിവച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് സംസ്ഥാന സമിതിയിൽ നൽകിയത്.

Also Read: Mullaperiyar tree felling: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: മരം മുറിക്കാനുള്ള വകുപ്പ് തല നീക്കം 5 മാസങ്ങള്‍ക്ക് മുമ്പ്

Last Updated : Nov 12, 2021, 7:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.