ആലപ്പുഴ: അരൂരില്‍ ഗുണ്ട സംഘങ്ങള്‍ (Goons gang in Aroor) ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. എട്ട് പേര്‍ അറസ്റ്റില്‍. അരൂർ സ്വദേശികളായ വലിയ പറമ്പിൽ അഗസ്റ്റിൻ ജെറാൾഡ്, കാരക്ക പറമ്പിൽ ഷാനു, കല്ലറയ്ക്കൽ വീട്ടിൽ സ്റ്റേജോ, കല്ലറയ്ക്കൽ വീട്ടിൽ ബിപിൻ, വടക്കേച്ചിറ വീട്ടിൽ അജ്‌മല്‍, അരൂർ സ്വദേശിയായ വേഴക്കാട്ട് വീട്ടിൽ രാജേഷ്, വെളുത്തെടുത്ത് വീട്ടിൽ നിമിൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്‌ച (ഓഗസ്റ്റ് 21) രാത്രിയില്‍ മുക്കം ശ്‌മശാനം റോഡിലാണ് കേസിനാസ്‌പദമായ സംഭവം.
ഞായറാഴ്‌ച (Sunday) രാവിലെ ഒന്നിച്ചിരുന്ന് മദ്യപിച്ച സംഘം തമ്മിലുണ്ടായ തര്‍ക്കമാണ് രാത്രിയില്‍ ഏറ്റമുട്ടലിന് കാരണമായത്. വടിവാളും മഴുവും ഉപയോഗിച്ചുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ (Hospital) പ്രവേശിപ്പിച്ചു.
also read: താമരശ്ശേരിയിൽ ഗുണ്ട ആക്രമണം ; യുവാവിന്‍റെ തലയ്‌ക്ക് വെട്ടേറ്റു
സംഭവത്തില്‍ വധ ശ്രമം, മനപൂര്‍വ്വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഗുണ്ട സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കേസിലെ പ്രതികൾക്കെതിരെ കാപ്പ (KAPPA) നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ സുബ്രഹ്മണ്യൻ അറിയിച്ചു. അരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്‌ടർ അനിൽകുമാർ എൽദോസ് (Sub Inspector Anil Kumar Elthos), സജുലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
വൈപ്പിനിലെ ഗുണ്ട ആക്രമണം (Goons Clash in Vypin): ഏതാനും ദിവസം മുമ്പ് വൈപ്പിനില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്ത് വന്നിരുന്നു. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുഴുപ്പിള്ളി അഞ്ചലശ്ശേരി ആദര്‍ശ് (24), ഞാറയ്‌ക്കല്‍ പള്ളിപ്പറമ്പില്‍ ലിനോ ജോക്കബ് (24), ഞാറയ്‌ക്കല്‍ വട്ടത്തറ പ്രജിത്ത് (25), അയ്യപ്പിമ്പിള്ളി സരസന്‍ (23) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്‌തത്.
തറവട്ടത്ത് ഓട്ടോറിക്ഷയിലെത്തിയ സംഘം എതിര്‍ സംഘത്തിലെ ഒരാളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് കേസ്. അയ്യമ്പിള്ളി തറവട്ടം ചൂളക്കപ്പറമ്പില്‍ നാംദേവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കത്തികൊണ്ടും വടിവാളു കൊണ്ടുണ്ടായ ആക്രമണത്തില്‍ നാംദേവിന്‍റെ കൈവിരലുകള്‍ക്കും തോളിനും പരിക്കേറ്റു.
നേരത്തെ ഒരു സംഘത്തിലായിരുന്നവര്‍ തമ്മില്‍ ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇരു ചേരികളായി പിരിയാന്‍ കാരണമായതെന്നും അതിലെ കുടിപ്പകയാണ് സംഭവത്തിന് കാരണമായതെന്നും പൊലീസ് (Police) പറഞ്ഞു.
also read: Alappuzha | ഗുണ്ട നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം: മുഖ്യപ്രതികൾ അറസ്റ്റിൽ