ETV Bharat / state

തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുഖ്യമന്ത്രി ജനങ്ങളെ ധരിപ്പിച്ചെന്ന് ജി. ദേവരാജൻ. - മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യംവെച്ച് അനാവശ്യ വാഗ്ദാനങ്ങളും ആശകളും ജനങ്ങൾക്ക് നൽകി വഞ്ചിക്കുകയാണെന്നും ആരോപണം

തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുഖ്യമന്ത്രി ജനങ്ങലെ ധരിപ്പിച്ചെന്ന് ജി. ദേവരാജൻ.
author img

By

Published : Oct 21, 2019, 12:45 AM IST

Updated : Oct 21, 2019, 6:47 AM IST

ആലപ്പുഴ: കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ. എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യംവെച്ച് അനാവശ്യ വാഗ്ദാനങ്ങളും ആശകളും ജനങ്ങൾക്ക് നൽകി വഞ്ചിക്കുകയാണ്. സത്യസന്ധമായും ജനാധിപത്യപരവുമായി പ്രവർത്തിക്കേണ്ട സർക്കാർ കടമകൾ മറന്നുകൊണ്ട് സ്വജനപക്ഷപാതമായി പെരുമാറുകയാണ്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന തരത്തിലാണ് എൽഡിഎഫ് സർക്കാരിന്‍റെ പ്രവർത്തനമെന്നും ദേവരാജൻ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മുഖ്യമന്ത്രി ജനങ്ങളെ ധരിപ്പിച്ചെന്ന് ജി. ദേവരാജൻ.

ഭരണഘടനാ സ്ഥാപനമായ പി എസ് സി യുടെ വിശ്വാസ്യത തകർത്തു. സർവകലാശാല പരീക്ഷകളിൽ ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുകയാണ്. ഇതിലൊന്നും നിഷ്പക്ഷമായ നടപടി ഉണ്ടായിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ അവശേഷിപ്പുകൾ ബാക്കിവയ്ക്കാതെയായിരിക്കും എൽഡിഎഫ് സർക്കാർ കടന്നുപോകുകയെന്നും ദേവരാജൻ പറഞ്ഞു.

Intro:

Body:തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജി ദേവരാജൻ

ആലപ്പുഴ : കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ ആകമാനം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജൻ.

എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പുഫലം ലക്ഷ്യംവെച്ച് ജനങ്ങളെയാകെ തെറ്റിദ്ധരിപ്പിക്കുകയാണ്. അനാവശ്യ വാഗ്ദാനങ്ങളും ആശകളും ജനങ്ങൾക്ക് നൽകി വഞ്ചിക്കുകയാണ്. സത്യസന്ധമായും ജനാധിപത്യപരവുമായി പ്രവർത്തിക്കേണ്ട സർക്കാർ അത് ചെയ്യാതെ കടമകൾ മറന്നുകൊണ്ട് സ്വജനപക്ഷപാതമായി പെരുമാറുകയാണ്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന തരത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനമെന്നും ദേവരാജൻ വിമർശിച്ചു.

ഭരണഘടനാ സ്ഥാപനമായ പി എസ് സി യുടെ വിശ്വാസ്യത തകർത്തു. സർവകലാശാല പരീക്ഷകളിൽ ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുകയാണ്. ഇതിലൊന്നും നിഷ്പക്ഷമായ നടപടി ഉണ്ടായിട്ടില്ല. ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവശേഷിപ്പുകൾ ഒന്നും ബാക്കിവയ്ക്കാതെ ആയിരിക്കും എൽഡിഎഫ് സർക്കാർ കടന്നുപോകുകയെന്നും ദേവരാജൻ കുറ്റപ്പെടുത്തി.

Conclusion:
Last Updated : Oct 21, 2019, 6:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.