ആലപ്പുഴ: മുന്നാക്ക വിഭാഗത്തിന് സംവരണം നൽകാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് പിഴച്ചുവെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകുല്യം ലഭിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും ഇക്കാര്യത്തിലുള്ള കോടതി വിധി വരും മുൻപ് തന്നെ തീരുമാനമെടുത്തത് തെറ്റാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. എന്നാൽ വിഷയത്തിൽ മറ്റ് പിന്നാക്ക സമുദായങ്ങളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭത്തിനൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
മുന്നാക്ക സംവരണം; സർക്കാരിന് പിഴച്ചുവെന്ന് വെള്ളാപ്പള്ളി - വെള്ളാപ്പള്ളി നടേശൻ
കോടതി വിധി വരും മുൻപ് സര്ക്കാര്‍ തീരുമാനമെടുത്തത് തെറ്റാണെന്ന് വെള്ളാപ്പള്ളി