ETV Bharat / state

ബജറ്റിനെ മത്സ്യത്തൊഴിലാളി സമൂഹം സ്വാഗതം ചെയ്യുന്നതായി മത്സ്യഫെഡ് ചെയർമാൻ - fishing community

പ്രകൃതിക്ഷോഭങ്ങളും കൊവിഡും മൂലം പ്രയാസനുഭവിച്ച ഈ കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികളുടെ വായ്‌പകൾക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കുന്നതിന് പ്രാഥമികമായി 10 കോടി രൂപ വക കൊള്ളിച്ചിരിക്കുന്ന തീരുമാനം പ്രതീക്ഷ നൽകുന്നത്.

മത്സ്യമേഖലയ്ക്കായി 1500 കോടി രൂപ ബജറ്റിൽ  ബഡ്‌ജറ്റിനെ മത്സ്യത്തൊഴിലാളി സമൂഹം സ്വാഗതം ചെയ്യുന്നു  മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ  Matsyafed Chairman  fishing community
ബജറ്റിനെ മത്സ്യത്തൊഴിലാളി സമൂഹം സ്വാഗതം ചെയ്യുന്നു: മത്സ്യഫെഡ് ചെയർമാൻ
author img

By

Published : Jan 15, 2021, 10:05 PM IST

ആലപ്പുഴ: മത്സ്യമേഖലയ്ക്കായി 1500 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിനെ മത്സ്യത്തൊഴിലാളി സമൂഹം സ്വാഗതം ചെയ്യുന്നുതായി മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ. മത്സ്യത്തൊഴിലാളികൾക്കായി 10000 വീടുകളാണ് ഒറ്റ വർഷം കൊണ്ട് പൂർത്തിയാക്കുന്നത്. പ്രകൃതിക്ഷോഭങ്ങളും കൊവിഡും മൂലം പ്രയാസനുഭവിച്ച ഈ കാലഘട്ടത്തിൽ മത്സ്യത്തൊഴിലാളികളുടെ വായ്‌പകൾക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കുന്നതിന് പ്രാഥമികമായി 10 കോടി രൂപ വക കൊള്ളിച്ചിരിക്കുന്ന തീരുമാനം പ്രതീക്ഷ നൽകുന്നതാണ്.

ബജറ്റിനെ മത്സ്യത്തൊഴിലാളി സമൂഹം സ്വാഗതം ചെയ്യുന്നു: മത്സ്യഫെഡ് ചെയർമാൻ

25 രൂപയ്ക്ക് ഒരു ലിറ്റർ മണ്ണെണ്ണ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത് അങ്ങേയറ്റം ആശ്വാസകരമാണ്. കേന്ദ്രസർക്കാർ മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറയ്ക്കുകയും വില അനുദിനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഫലമായി തീ വില കൊടുത്താണ് മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ പൊതുമാർക്കറ്റിൽ നിന്നും വാങ്ങുന്നത്. സംസ്ഥാന സർക്കാർ ന്യായവിലയ്ക്ക് മണ്ണെണ്ണ നൽകുന്നതിന് മുന്നോട്ടുവന്നിരിക്കുന്നത് മത്സ്യബന്ധനത്തിന് ചിലവ് കുറയ്ക്കാൻ ഇടയാക്കുന്നതാണ് എന്നും ചെയർമാൻ ചൂണ്ടിക്കാട്ടി.

മത്സ്യബന്ധന ഉപകരണങ്ങൾക്ക് 20 ശതമാനം സബ്‌സിഡി, കക്കാ സംഘങ്ങൾക്ക് മൂന്നു കോടി രൂപയുടെ ഉത്തേജക പാക്കേജ്, ഇന്ധന സബ്‌സിഡി, മത്സ്യത്തൊഴിലാളിയുടെ മക്കളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള 'പ്രതിഭാതീരം' പദ്ധതിയ്ക്ക് 10 കോടി രൂപ, ഒറ്റമശേരി, ചെല്ലാനം ഭാഗങ്ങളിൽ കടൽഭിത്തിക്കും പുലിമുട്ടിനുമായി 100 കോടി രൂപ, ഹാർബർ നിർമ്മാണ പൂർത്തീകരണം, തുടങ്ങി മത്സ്യമേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ ആകെ പരിഹരിക്കുന്നതിന് സമഗ്രമായ ഈ ബജറ്റിലൂടെ കഴിയുമെന്നും മത്സ്യഫെഡ് ചെയർമാൻ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.