ETV Bharat / state

ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു - ഫയർ ഫോഴ്‌സ്

പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ അടിയന്തര സാഹചര്യങ്ങളില്‍  നിയോഗിക്കുന്നതിന് ഇത് സഹായകമാകും

ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു
author img

By

Published : Jul 21, 2019, 9:32 PM IST

Updated : Jul 21, 2019, 10:44 PM IST

ആലപ്പുഴ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഫയർ ഫോഴ്‌സും ചേർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന എൻജിഒകൾക്കും സന്നദ്ധ സംഘടനകൾക്കും പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ല കലക്‌ടർ ഡോ. അദീല അബ്‌ദുള്ള ഉദ്ഘാടനം ചെയ്തു.

സേവന സന്നദ്ധരായി വരുന്നവർക്കും പരിശീലനം നൽകുമെന്ന് കലക്‌ടർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിന് ഇത് സഹായകമാകും. ആലപ്പുഴ ഫയർ ആൻഡ് റസ്‌ക്യൂവാണ് പരിശീലനം നൽകിയത്. കേണൽ വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഫാദർ സേവ്യർ കുടിയശേരി, പ്രേം സായി ഹരിദാസ്, ഹെൽത്ത് ട്രെയിനർ ശിവ സുബ്രമണ്യൻ, ആലപ്പുഴ ഫയർ സ്റ്റേഷൻ ഓഫീസർ എം എ ജോണിച്ചൻ, ലീഡിങ് ഫയർമാൻ സി രാജൻ എന്നിവർ നേതൃത്വം നൽകി.

Intro:Body:ആലപ്പുഴ : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഫയർ ഫോഴ്സും ചേർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് പ്രവർത്തിക്കുന്ന എൻ ജി യോകൾക്കും സന്നദ്ധ സംഘടനകൾക്കും ജില്ല തല പരിശീലന പരിപാടി സംഘടിപ്പിച്ചു. . കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ല കളക്ടർ ഡോ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സേവന സന്നദ്ധരായി വരുന്ന ഏത് സംഘടനകളുടെ വോളന്റിയേഴ്‌സിനും പരിശീലനം നൽകുമെന്ന് കളക്ടർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിന് ഇത് സഹായകമാകും. ആലപ്പുഴ ഫയർ ആൻഡ് റസ്‌ക്യൂവാണ് പരിശീലനം നൽകിയത്. എ ഡി ആർ എഫ്. ആംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. കേണൽ വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഫാദർ സേവ്യർ കുടിയശേരി, പ്രേം സായി ഹരിദാസ്, ഹെൽത്ത് ട്രെയിനർ ശിവ സുബ്രമണ്യൻ, ആലപ്പുഴ ഫയർ സ്റ്റേഷൻ ഓഫീസർ എം എ ജോണിച്ചൻ, ലീഡിങ് ഫയർമാൻ സി രാജൻ എന്നിവർ നേത്രത്വം നൽകി. Conclusion:
Last Updated : Jul 21, 2019, 10:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.