ആലപ്പുഴ: മത്സ്യഫെഡിന് കീഴിലുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായിരിക്കെ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ചെയർമാൻ പി.പി ചിത്തരഞ്ജൻ വിതരണം ചെയ്തു.
മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ പതിയാങ്കര ചെമ്പിശേരിൽ പൊടിമോന്‍റെയും ആറാട്ടുപുഴ സത്യാലായത്ത് പടീറ്റതിൽ സജീവന്‍റെയും കുടുംബങ്ങൾക്ക് 10,5000 രൂപ വീതവും വലിയ അഴീക്കൽ അയ്യത്ത് ബാലാനന്ദന്‍റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുമാണ് മരണാന്തര ധനസഹായമായി കൈമാറിയത്. ഇതിന് പുറമെ മാരകരോഗങ്ങളാൽ ചികിത്സയിൽ കഴിയുന്ന 23 പേർക്കുള്ള ചികിത്സാ ധനസഹായവും വിതരണം ചെയ്തു. മത്സ്യഫെഡ് ജില്ലാ മാനേജർ കെ സജീവൻ അധ്യക്ഷത വഹിച്ചു.