ETV Bharat / state

കൊവിഡ് പ്രതിരോധം: ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് ധനമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ ‍ജില്ലാ പഞ്ചായത്ത് കൂടുതല്‍ ഇടപെടല്‍ വേണമെന്നും കൂടുതൽ പരിശോധനാ കിറ്റുകൾ വാങ്ങണമെന്നും ധനമന്ത്രി ടി.എം തോമസ് ഐസക് നിർദേശിച്ചു.

ധനമന്ത്രി  ആലപ്പുഴ  ആലപ്പുഴ ജില്ലാ പഞ്ചായത്ത്  Finance Minister  തോമസ് ഐസക്  thomas isac  alappuzha district panchayat
ആലപ്പുഴയിലെ കൊവിഡ് പ്രതിരോധം; ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് ധനമന്ത്രി
author img

By

Published : Aug 16, 2020, 10:07 PM IST

ആലപ്പുഴ: തീരദേശ മേഖലയിലെയും കണ്ടെയ്ൻമെന്‍റ് സോണുകളിലെയും കൊവിഡ് പ്രതിരോധത്തിന് ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാലുമായി ധനമന്ത്രി കലക്‌ടറേറ്റിൽ ചര്‍ച്ച നടത്തി. ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശ സി. എബ്രഹാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തില്‍ ‍ജില്ലാ പഞ്ചായത്ത് കൂടുതല്‍ ഇടപെടല്‍ വേണമെന്നും കൂടുതൽ പരിശോധനാ കിറ്റുകൾ വാങ്ങണമെന്നും ധനമന്ത്രി ടി.എം തോമസ് ഐസക് നിർദേശിച്ചു.

ആലപ്പുഴയിലെ കൊവിഡ് പ്രതിരോധം; ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് ധനമന്ത്രി

നേരത്തെ ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 50,000 കിറ്റുകള്‍ വാങ്ങി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നല്‍കിയിരുന്നു. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗീകരിച്ച ഒരു പദ്ധതിയും റദ്ദാക്കേണ്ട കാര്യമില്ലെന്നും കൊവിഡുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതിയാണ് രൂപീകരിക്കേണ്ടതെന്നും ഇതിന് ചെലവാക്കുന്ന അധികതുക സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ഗൃഹസന്ദർശനം വഴി ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കണം. ഇതിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകണം. കൂടുതൽ ആംബുലൻസുകൾ ആവശ്യമാണെങ്കില്‍ അതും വാങ്ങണം. സർക്കാർ നൽകുന്ന വലിയ ഇളവുകൾ തദ്ദേശഭരണസ്ഥാപനങ്ങൾ വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.