ETV Bharat / state

ആലപ്പുഴയിലെ പോളിംഗ് ബൂത്തിൽ മുസ്‌ലിം ലീഗ് നേതാക്കള്‍ തമ്മിലടിച്ചു - Vote

ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം ഒടുവിൽ പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു.

MUSLIM LEAUGE  POLLING  ALAPPUZHA  FIGHT  സംഘർഷം  മുസ്‌ലിം ലീഗ്  വോട്ട്  പൊലീസ്  Vote  Election
ആലപ്പുഴയിലെ പോളിംഗ് ബൂത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ തമ്മിലടിച്ചു
author img

By

Published : Apr 6, 2021, 9:44 PM IST

ആലപ്പുഴ: സക്കരിയാ ബസാറിൽ വൈഎംഎംഎ എൽപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ മുസ്ലിം ലീഗ് ജില്ല നേതാക്കൾ തമ്മിലടിച്ചു. ജില്ല സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗൺ കമ്മിറ്റി പ്രസിഡന്‍റ് എ എം നൗഫലും തമ്മിലാണ് സംഘർഷമുണ്ടായത്.

ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം ഒടുവിൽ പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. ഒടുവിൽ പലയിടത്ത് നിന്നും കൂടുതൽ പ്രവർത്തകരെത്തി ചേരിതിരിഞ്ഞ് തമ്മിലടിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവർത്തകർ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു.

പൊലീസ് നോക്കി നിൽക്കെയാണ് ഇതേയിടത്ത് വീണ്ടും നേതാക്കൾ തമ്മിലടിച്ചത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിന് നേതൃത്വം നൽകിയ ലീഗ് നേതാവ് എ എം നൗഫലിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.