ആലപ്പുഴ: ജോലി വാഗ്‌ദാനം നൽകി ഒരു കോടിയോളം രൂപ തട്ടിയെടുത്ത ബിജെപി നേതാവ് സനു എൻ നായരെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നൽകാമെന്ന വാഗ്‌ദാനം നൽകിയാണ് രൂപ തട്ടിയത്. വലിയ തട്ടിപ്പാണ് ഇതിന് പിന്നിൽ നടന്നതെന്നും ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പിന് ഇരയായവരെ കബളിപ്പിച്ചതെന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി ആരോപിച്ചു.
വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ ഉന്നത ബിജെപി നേതാക്കൾക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാനാകൂ. ബിജെപി നേതാക്കൾ നടത്തുന്ന കുഴൽപ്പണ ഇടപാടുകളും ഹവാല ഇടപാടുകളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കൊടകരയിൽ വച്ച് കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലും ചെങ്ങന്നൂരിലെ ബിജെപി നേതാക്കൻമാരുടെ ബന്ധം പുറത്തു കൊണ്ട് വന്നു. ഇതിനോടൊപ്പം തന്നെയാണ് ഈ തൊഴിൽ തട്ടിപ്പ് കേസും കാണേണ്ടതെന്നും ഈ വിഷയത്തിൽ കുറ്റക്കാരായ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്‌ത് കർശനമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുലും പ്രസിഡന്‍റ് ജെയിംസ് ശാമുവേലും ആവശ്യപ്പെട്ടു.
ALSO READ: വായ്‌പ തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സി പിടിയില്‍; ഇന്ത്യയിലേക്ക് എത്തിക്കണമെന്ന് അന്‍റിഗ്വ