ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല കേരളോത്സവം ഇന്ന് മുതല്‍ 22വരെ പട്ടണക്കാട് ബ്ലോക്കിനു കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ നടക്കും. യുവജനക്ഷേമ ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 'അതിജീവനത്തിന്‍റെ കളിയരങ്ങുകള്‍' എന്ന പേരിലാണ് കേരളോല്‍സവം പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന വിളംബരഘോഷയാത്രയോടെ കേരളോത്സവത്തിന് തുടക്കമാകും. തുടർന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വിളംബര ഘോഷയാത്ര പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണി പ്രഭാകരന്‍ ഫ്ലാഗ് ഓഫ് ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ടി.ടി.ജിസ്മോന്‍ കേരളോത്സവ സന്ദേശം നല്‍കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം, എസ്.സി.യു.വി.ജി.എച്ച്.എസ്.എസ്. പട്ടണക്കാട് എന്നിവിടങ്ങളിലാണി് സ്റ്റേജ് ഇനങ്ങള്‍ നടക്കുക.