ETV Bharat / state

കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബിഐ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് - ഡിസിസി പ്രസിഡന്‍റ്

2005 മുതൽ 2015 വരെ തുടർച്ചയായി നഗരസഭാ ഭരണത്തിലുണ്ടായിരുന്ന ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ആലപ്പുഴ നഗരസഭ ഭരണ സമിതിയുടെ കാലത്താണ് ആലപ്പുഴ യൂഡിസ്‌മാറ്റ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്

കുടിവെള്ള പദ്ധതി അഴിമതി സി.ബിഐ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ്
author img

By

Published : Nov 13, 2019, 11:31 PM IST

ആലപ്പുഴ: ആലപ്പുഴ കണ്ട ഏറ്റവും വലിയ കുംഭ കോണമാണ് ആലപ്പുഴ യൂഡിസ്‌മാറ്റ് കുടിവെള്ള പദ്ധതിയിലെ അഴിമതിയെന്ന് ഡിസിസി പ്രസിഡന്‍റ് എം. ലിജു ആരോപിച്ചു. ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപെട്ട് ആലപ്പുഴ സൗത്ത്,നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജല വിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ള പദ്ധതി അഴിമതി സി.ബിഐ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ്

214 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ 44 തവണയാണ് നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചത് മൂലവും പൈപ്പിടുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാത്തത് മൂലവും പൈപ്പ് പൊട്ടിയത്. 2005 മുതൽ 2015 വരെ തുടർച്ചയായി നഗരസഭാ ഭരണത്തിലുണ്ടായിരുന്ന ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ആലപ്പുഴ നഗരസഭ ഭരണ സമിതിയുടെ കാലത്താണ് ആലപ്പുഴ യൂഡിസ്‌മാറ്റ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. സിബിഐ അന്വേഷണം നടത്തിയാൽ അന്നത്തെ നഗരസഭയിലെ സിപിഎം ഭരണ നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാകുമെന്നും എം ലിജു പറഞ്ഞു.

നടപടി ക്രമങ്ങൾ പാലിക്കാതെ പ്രതിപക്ഷത്തിന്‍റെ വിയോജനകുറിപ്പോടെയാണ് അന്നത്തെ നഗരസഭാ ഭരണ സമിതി തീരുമാനങ്ങൾ എടുത്തതെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും. ആലപ്പുഴയിൽ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനും ജി. സുധാകരനും ആത്മാർത്ഥതയുണ്ടെങ്കിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും ലിജു പറഞ്ഞു.കരാറുകാരനെ സംരക്ഷിക്കാനാണ് ഇടതു സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ഉദ്യോഗസ്ഥരും രാഷ്‌ട്രീയ നേതാക്കളും കരാറുകാരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപെടെ സിബിഐ അന്വേഷിക്കണമെന്നും എം ലിജു ആവശ്യപെട്ടു.

ജല വിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് പ്രതിക്ഷേധവുമായി എത്തിയ പ്രവർത്തകർ ജല വിഭവ വകുപ് എഞ്ചിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ഡിസിസി പ്രസിഡന്‍റ് എം. ലിജു, മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌തശേഷം വിട്ടയച്ചു.

Intro:Body:ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണം- എം ലിജു

ആലപ്പുഴ: ആലപ്പുഴ കണ്ട ഏറ്റവും വലിയ കുംഭ കോണമാണ്   ആലപ്പുഴ യൂഡിസ്മാറ്റ്  കുടിവെള്ള പദ്ധതിയിലെ അഴിമതിയെന്ന്   ഡിസിസി പ്രസിഡൻറ് എം ലിജു ആരോപിച്ചു.  214  കോടി രൂപ ചെലവഴിച്ചു നടപ്പിലാക്കിയ പദ്ധതിയിൽ  44 തവണയാണ് നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചത് മൂലവും പൈപ്പിടുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാത്തത്  മൂലവും പൈപ്പ് പൊട്ടിയത്.  2005  മുതൽ  2015 വരെ തുടർച്ചയായി നഗരസഭാ ഭരണത്തിലുണ്ടായിരുന്ന ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ആലപ്പുഴ നഗരസഭ ഭരണ   സമിതിയുടെ കാലത്താണ് ആലപ്പുഴ യൂഡിസ്മാറ്റ്  കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. പൈപ്പ് ഇടുന്നതുൾപ്പെടയുള്ള ജോലികൾ ഈ കാലയളവിലാണ് നടന്നത്. സിബിഐ  അന്വേഷണം  നടത്തിയാൽ അന്നത്തെ  നഗരസഭയിലെ  സിപിഎം ഭരണ നേതൃത്വത്തിനുള്ള  പങ്ക് വ്യക്തമാകും.  നടപടി ക്രമങ്ങൾ പാലിക്കാതെ പ്രതിപക്ഷത്തിൻറെ  വിയോജനകുറിപ്പോടെയാണ്  അന്നത്തെ നഗരസഭാ ഭരണ സമിതി  ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുത്തിരുന്നത് . രേഖകൾ പരിശോധിച്ചാൽ ഇത് മനസിലാക്കാൻ സാധിക്കും. ആലപ്പുഴയിൽ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ആത്മാർത്ഥതയുണ്ടെങ്കിൽ  ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തയ്യാറാകണം. കരാറുകാരനെ സംരക്ഷിക്കാൻ ആണ് ഇടതു സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.  ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കരാറുകാരും തമ്മിൽ നടത്തിയ   സാമ്പത്തീക ഇടപാടുകൾ  ഉൾപ്പെടെ സിബിഐ  അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സൗത്ത്- നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ  ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ  ഓഫിസിലേക്ക്  നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ  ജല വിഭവ വകുപ്പ് എഞ്ചിനീയറുടെ  ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പോലീസുമായി സംഘർഷത്തിൽ കലാശിച്ചു. ഡിസിസി പ്രസിഡന്റ്   എം ലിജു, മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്‌ത്  പിന്നീട് വിട്ടയച്ചു. Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.