ETV Bharat / state

കടുത്ത വിഭാഗീയത : സിപിഎം ആലപ്പുഴ നോർത്ത് ഏരിയ സമ്മേളനം നിർത്തിവച്ചു

വിഭാഗീയതയെ തുടര്‍ന്നുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ ജില്ല നേതൃത്വം ഇടപെട്ടാണ് സമ്മേളനം നിര്‍ത്തിവച്ചത്‌

author img

By

Published : Dec 31, 2021, 4:42 PM IST

factionalism in CPIM Alapuzha north area committee  CPIM Alapuzha north area committee conference  സിപിഎം പാര്‍ട്ടി സമ്മേളനം  സിപിഎംലെ വിഭാഗീയത  സിപിഎം നോര്‍ത്ത് ഏരിയ കമ്മിറ്റി സമ്മേളനം
കടുത്ത വിഭാഗിയത : സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സമ്മേളനം നിർത്തിവച്ചു

ആലപ്പുഴ : വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് ആലപ്പുഴ നോർത്ത് സിപിഎം ഏരിയ സമ്മേളനം നിർത്തിവച്ചു. സംസ്ഥാന കമ്മിറ്റി അംഗം മന്ത്രി സജി ചെറിയാൻ നേതൃത്വം നൽകുന്ന വിഭാഗവും ജില്ല സെക്രട്ടേറിയേറ്റ് അംഗം പി പി ചിത്തരഞ്ജൻ എംഎൽഎയെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് തർക്കം രൂക്ഷമായത്. ഇതേതുടർന്ന് സംസ്ഥാന - ജില്ല നേതൃത്വങ്ങള്‍ ഇടപെട്ടാണ് സമ്മേളനം നിർത്തിവച്ചത്.

സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളൂവെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. പൊലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികൾ ആരോപിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെ വ്യക്തിഹത്യ രൂക്ഷമായപ്പോഴാണ് തർക്കം മുറുകിയത്.

ALSO READ:സിപിഎമ്മിലേക്ക് വരുന്നവർക്കെതിരെ വർഗീയ ചാപ്പ കുത്താൻ നീക്കമെന്ന് കോടിയേരി ബാലകൃഷ്ണൻ

ഏരിയ കമ്മിറ്റിയിലേക്കും ഏരിയ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടന്നേക്കും . സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ആരാഞ്ഞ ശേഷം ജില്ല സെക്രട്ടേറിയേറ്റ് യോഗം ചേർന്ന് തീരുമാനിച്ചേ ഇനി സമ്മേളനം നടത്തൂ.

ജില്ല സമ്മേളനത്തിന്‌ മുന്‍പ്‌ തന്നെ ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്‌ എന്നതുകൊണ്ട്‌ അടുത്ത ആഴ്ചകളിൽ തന്നെ വീണ്ടും സമ്മേളനം നടത്താൻ സാധ്യതയുണ്ട്‌. ജനുവരി 28, 29, 30 തിയ്യതികളിൽ കണിച്ചുകുളങ്ങരയിലാണ്‌ സിപിഎം ആലപ്പുഴ ജില്ല സമ്മേളനം നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.