ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാന്റീന്റെ ചുമതലയുള്ള പൊലീസുകാരന് ഉൾപ്പടെയാണ് രോഗം ബാധിച്ചത്. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും ജില്ലയില്‍ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സേനാംഗത്തിന് കൊവിഡ് രോഗബാധയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. കൂടുതൽ പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷൻ അടയ്ക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ആഭ്യന്തര വകുപ്പിന്റെ ആലോചന. ആരോഗ്യ പ്രവർത്തകരെത്തി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനും പരിസരവും വിശ്രമമുറിയും അണുവിമുക്തമാക്കി.