ETV Bharat / state

കൊവിഡ് രണ്ടാം തരംഗം; ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതമാക്കി തദ്ദേശ സ്ഥാപനങ്ങൾ - alappuzha

ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടറുടെ നിർദേശ പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേർന്നത്.

കൊവിഡ് രണ്ടാം തരംഗം  കൊവിഡ് ജാഗ്രതാ സമിതി  കൊവിഡ് ജാഗ്രതാ സമിതി ആലപ്പുഴ  ആലപ്പുഴ  ആലപ്പുഴ കൊവിഡ്  covid jagratha samithi meeting at alappuzha  covid jagratha samithi  covid jagratha samithi alappuzha  alappuzha  alappuzha covid
കൊവിഡ് രണ്ടാം തരംഗം; ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതമാക്കി തദ്ദേശ സ്ഥാപനങ്ങൾ
author img

By

Published : Apr 13, 2021, 2:46 PM IST

ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനൊരുങ്ങി ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. ഇതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത്‌ /നഗരസഭാ തല ജാഗ്രതാ സമിതികൾ തിങ്കളാഴ്‌ച അടിയന്തര യോഗം ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് കണക്കുകൾ കൂടുതലായി രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ കലക്‌ടർ എ. അലക്‌സാണ്ടറുടെ നിർദേശ പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങൾ യോഗം ചേർന്നത്.

അതത് പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വാർഡ് തല ജാഗ്രതാ സമിതികൾ വരും ദിവസങ്ങളിൽ ചേരും. ഇതോടൊപ്പം തന്നെ വാക്‌സിനേഷൻ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് പ്രാദേശിക തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രാദേശികമായി കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്‍റെ സാധ്യതകളും വിവിധ തദ്ദേശ സ്ഥാപനങ്ങൾ ചർച്ച ചെയ്തു. വിവാഹം, മരണാനന്തര ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ സെക്‌ടറൽ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കുകയും നിർദേശങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പിഴ ചുമത്തുകയും ചെയ്യാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കും. ഉത്സവ പരിപാടികൾ കർശന നിയന്ത്രണത്തോട് കൂടി മാത്രമേ നടത്താവൂ എന്ന് ബന്ധപ്പെട്ട ഭാരവാഹികൾക്ക് നിർദേശം നൽകും.

ആരോഗ്യ പ്രവർത്തകരുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കി പ്രതിരോധ പ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനും വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന ജാഗ്രതാ സമിതി യോഗങ്ങളിൽ തീരുമാനിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.