ആലപ്പുഴ : ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് 26ന് കുവൈത്ത് - കൊച്ചി വിമാനത്തിൽ കൊച്ചിയിലെത്തിയ യുവതിക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാവേലിക്കര താലൂക്ക് സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ മൂവാറ്റുപുഴ കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 36 ആയി. കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിൽ 31 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച 36 പേരിൽ ഏഴ് പേര്‍ രോഗവിമുക്തരായി. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്.