ആലപ്പുഴ: കൊറോണ പ്രതിരോധ-നിയന്ത്രണ ബോധവത്കരണവുമായി യുവാക്കളുടെ കൂട്ടായ്മയുടെ വീഡിയോ ആൽബം. കൊവിഡ് -19 ഒരു ധൂമകേതു എന്നു പേരിട്ട ആൽബത്തിന്‍റെ പ്രകാശനം ജില്ലാ കലക്ടര്‍ എ.അലക്‌സാണ്ടര്‍ കലക്ടറുടെ ചേംബറിൽ നിർവഹിച്ചു. എഡിഎം വി. ഹരികുമാര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ എൽ അനിത കുമാരി, ശിരസ്തദാർ ഒ.ജെ. ബേബി എന്നിവർ സന്നിഹിതരായി.
മംഗലം ശിവന്‍ രചിച്ച് ബിസ്സി ഹരിദാസ് സംവിധാനം ചെയ്ത സമൂഹ ഗാന ആൽബത്തിൽ അഷ്‌ന, ഐസക്ക്, സ്മിത എന്നിവരാണ് ഗായകർ. സ്വന്തം നിലയ്ക്ക് സ്വമേധയാ ഒരുക്കിയ ആൽബം കൊവിഡ് മഹാമാരിയുടെ പ്രതിരോധ- നിയന്ത്രണത്തിൽ ഫലപ്രദമായ ആശയ പ്രചാരണത്തിന് ഉപകരിക്കുമെന്ന് യുവ കൂട്ടായ്മ പ്രത്യാശിച്ചു.