ആലപ്പുഴ : ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 27ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ അർത്തുങ്കൽ സ്വദേശിനിക്കും (50) മെയ് 22ന് ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിൽ എത്തിയ നീലംപേരൂർ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കുവൈറ്റിൽ നിന്നും എത്തിയ അർത്തുങ്കൽ സ്വദേശി ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിലും ഡൽഹിയിൽ നിന്നും എത്തിയ വ്യക്തി വീട്ടിലും നിരീക്ഷണത്തിലായിരുന്നു. അതേസമയം ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.