ആലപ്പുഴ : കുട്ടനാട്ടിലെ ഓളപ്പരപ്പിൽ ഇനി കടത്തുവള്ളങ്ങൾക്ക് പകരം ഒരു പക്ഷേ വാട്ടർ ടാക്‌സികളാവും ഓളങ്ങൾ വാഴുക. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന വാട്ടർ ടാക്‌സി സർവീസ് പ്രവർത്തന സജ്ജമായി. ജലഗതാഗത വകുപ്പിന് കീഴിലാണ് പദ്ധതി. വാട്ടർ ടാക്‌സിയുടെ ഉദ്ഘാടനം ഒക്ടോബർ 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ നിർവഹിക്കും. രാജ്യത്ത് ആദ്യമായി ആലപ്പുഴയിലാണ് വാട്ടർ ടാക്‌സി സർവീസ് നടത്തുന്നത്. ജലഗതാഗത വകുപ്പ് സംസ്ഥാനത്ത് 4 വാട്ടർ ടാക്‌സി ബോട്ടുകളാണ് നിർമിക്കുന്നത്. ഒരു വാട്ടർ ടാക്‌സിക്ക് 50 ലക്ഷം രൂപയാണ് ചെലവ്. 10 പേർക്ക് യാത്ര ചെയ്യാം. സ്വീഡനിൽ നിന്ന് എത്തിച്ച പ്രത്യേക എൻജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. വാട്ടർ ടാക്‌സിയുടെ പ്രവർത്തനം ആരംഭിക്കുന്നത് ആകാംഷയോടെയാണ് കുട്ടനാട്ടുകാർ കാത്തിരിക്കുന്നത്. ഇത് ടൂറിസം മേഖലയ്ക്കും ഏറെ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്‌സി ആലപ്പുഴയിൽ സർവീസ് ആരംഭിക്കുന്നു
വാട്ടർ ടാക്‌സിയുടെ ഉദ്ഘാടനം ഒക്ടോബർ 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ നിർവഹിക്കും.