ആലപ്പുഴ: ഉത്തർപ്രദേശിലെ ഹത്രാസ് പീഡനവുമായിബന്ധപ്പെട്ട് എഐസിസി നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നേരെയുണ്ടായ യുപി പൊലീസിന്‍റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തി. ആലപ്പുഴ ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിന് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം.ലിജു നേതൃത്വം നൽകി.
രാജ്യം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഒരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് എം ലിജു പറഞ്ഞു. കെപിസിസി പ്രസിഡന്റ് നടത്തിയ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, ഡി.സുഗതൻ, സെക്രട്ടറിമാരായ എം.ജെ ജോബ്, മോളി ജേക്കബ് എന്നിവർ പങ്കെടുത്തു.