ETV Bharat / state

ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

author img

By

Published : Jan 28, 2021, 6:04 PM IST

Updated : Jan 28, 2021, 6:18 PM IST

കെ സി വേണുഗോപാലിനെയും മറ്റ് കോൺഗ്രസ് ജനപ്രതിനിധികളെയും ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷം നടന്നു.

congress protest march to bypass inaguration venue  alappuzha  alappuzha bypass inaguration  alappuzha bypass inaguration news  alappuzha bypass inaguration latest news  ആലപ്പുഴ ബൈപ്പാസ് ഉദ്‌ഘാടനം  ആലപ്പുഴ ബൈപ്പാസ് ഉദ്‌ഘാടനം വാര്‍ത്തകള്‍  ബൈപ്പാസ് ഉദ്‌ഘാടന വാര്‍ത്തകള്‍  ആലപ്പുഴ ഏറ്റവും പുതിയ വാര്‍ത്തകള്‍  ആലപ്പുഴ ജില്ലാ വാര്‍ത്തകള്‍
ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്; നേരിയ സംഘർഷം

ആലപ്പുഴ: ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുൻ ആലപ്പുഴ എംപിയും നിലവിലെ രാജ്യസഭാംഗവുമായ കെ സി വേണുഗോപാലിനെയും മറ്റ് കോൺഗ്രസ് ജനപ്രതിനിധികളെയും ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ബൈപ്പാസ് ഉദ്ഘാടന വേദിക്ക് നൂറ് മീറ്റർ അകലെ പൊലീസ് തടഞ്ഞു.

പ്രതിഷേധക്കാരെ തടഞ്ഞത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷത്തിനിടയാക്കി. പ്രതിഷേധ മാർച്ച് ഡിസിസി പ്രസിഡന്‍റ് അഡ്വ എം ലിജു ഉദ്ഘാടനം ചെയ്‌തു. കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, സെക്രട്ടറി കെപി ശ്രീകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ ടിജിൻ ജോസഫ്, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Last Updated : Jan 28, 2021, 6:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.