ETV Bharat / state

ആലപ്പുഴയില്‍ മഴക്കാല ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്നാണ് ശുചീകരണ പ്രവൃത്തികൾ നടക്കുന്നത്

author img

By

Published : Jun 30, 2020, 4:31 PM IST

Chennam Pallippuram Grama Panchayath  Cleaning of the streams  തോടുകള്‍ ശുചീകരണം  പ്രളയ ദുരിതാശ്വാസ ഫണ്ട്
ശുചീകരണം

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന പാറശേരി, കുറ്റിയാഞ്ഞിലിക്കല്‍, കുറവന്‍ എന്നീ തോടുകളിലും നെടിയാടി ചാലിലും ശുചീകരണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇറിഗേഷന്‍ വകുപ്പുമായി ചേര്‍ന്നാണ് ശുചീകരണ പ്രവൃത്തികൾ നടക്കുന്നത്. 25 ലക്ഷം രൂപ ചെലവിലാണ് തോടുകളുടെ ശുചീകരണം. പത്താം വാര്‍ഡിലെ കുറവന്‍ തോട്ടില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍ ഹരിക്കുട്ടന്‍ നിര്‍വഹിച്ചു.

കഴിഞ്ഞ് രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ പ്രദേശത്തെ തോടുകള്‍ കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കേണ്ടതായി വന്നിരുന്നു. വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന മുഴുവന്‍ തോടുകളും വൃത്തിയാക്കുന്നതിലൂടെ നീരൊഴുക്ക് സുഗമമാക്കി വെള്ളപ്പൊക്കം തടയുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.