ETV Bharat / state

നെല്ല് സംഭരണത്തിൽ റെക്കോഡ് നേട്ടം കൈവരിച്ചതായി പി തിലോത്തമൻ - പി തിലോത്തമൻ

കഴിഞ്ഞവർഷം വരെ മൂന്നര, നാലു ലക്ഷം മെട്രിക് ടൺ ഉണ്ടായിരുന്ന നെല്ലുൽപാദനം ഇത്തവണ എട്ടരലക്ഷം മെട്രിക് ടൺ വരെ വർധിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്

നെല്ല് ഉൽപാദനം
author img

By

Published : Jul 1, 2019, 3:58 AM IST

ആലപ്പുഴ : സിവിൽ സപ്ലൈസ് വകുപ്പ് വഴി ഇത്തവണ സംഭരിച്ചത് 6.91 ലക്ഷം ടൺ നെല്ല്. നെല്ല് ഉൽപാദനം 8.5 ലക്ഷം ടൺ വരെയായി ഉയർന്നുവെന്നും ഇതു സർവകാല റെക്കോഡ് ആണെന്നും മന്ത്രി പി തിലോത്തമൻ അറിയിച്ചു. കഴിഞ്ഞവർഷം വരെ മൂന്നര, നാലു ലക്ഷം മെട്രിക് ടൺ ഉണ്ടായിരുന്ന നെല്ലുൽപാദനം ഇത്തവണ എട്ടരലക്ഷം മെട്രിക് ടൺ വരെ വർധിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്.

കാർഷിക ഉൽപ്പാദന രംഗത്ത് സർക്കാർ നടത്തിയ വലിയ ഇടപെടലുകളാണ് നെല്ലുൽപ്പാദനം വർധിപ്പിച്ചത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പ് സംസ്ഥാനതലത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്തകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി അശ്വതി ഞാറ്റുവേല മുതൽ തിരുവാതിര ഞാറ്റുവേല വരെ നീണ്ടു നിൽക്കുന്ന പ്രത്യേക കർഷക സഭയും ഞാറ്റുവേല ചന്തകളും സംഘടിപ്പിക്കുന്നുണ്ട്. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്ക് അനുയോജ്യമായ സമയത്ത് കർഷകർക്ക് ലഭ്യമാക്കുക എന്നത് പദ്ധതിയുടെ ലക്ഷ്യമാണ്.

പദ്ധതിയുടെ ഭാഗമായി വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാർഡ് തല കർഷക സഭകൾ വിളിച്ചുകൂട്ടും. മികച്ചയിനം വിത്തിനങ്ങളും നടീൽ വസ്തുക്കളും കൃഷിക്കാർക്ക് ലഭ്യമാക്കും. സർക്കാർ കാർഷിക മേഖലയിൽ മൂലധന വർധനവിന് ശ്രമിക്കുകയാണെന്നും മന്ത്രി തിലോത്തമൻ പറഞ്ഞു.

Intro:Body: സിവിൽ സപ്ലൈസ് വകുപ്പ് വഴി 6.91 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായും ഇത് സർവകാല റക്കോർഡ് ആണെന്നും ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. കഴിഞ്ഞവർഷം വരെ മൂന്നര, നാലു ലക്ഷം മെട്രിക് ടൺ ഉണ്ടായിരുന്ന നെല്ലുൽപാദനം എട്ടരലക്ഷം മെട്രിക് ടൺ വരെ വർധിച്ചതായാണ് കൃഷി മന്ത്രി തന്നെ വ്യക്തമാക്കിയത്. കാർഷിക ഉൽപ്പാദനരംഗത്ത് സർക്കാർ നടത്തിയ വലിയ ഇടപെടലുകളാണ് നെല്ലുൽപ്പാദനം വർധിപ്പിച്ചത് എന്ന് മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് സംസ്ഥാന തലത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്തകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി അശ്വതി ഞാറ്റുവേല മുതൽ തിരുവാതിര ഞാറ്റുവേല വരെ നീണ്ടു നിൽക്കുന്ന കാലയളവിൽ പ്രത്യേക കർഷക സഭയും ഞാറ്റുവേലച്ചന്തകളും സംഘടിപ്പിക്കുന്നുണ്ട്. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷിക്ക് അനുയോജ്യമായ സമയത്ത് കർഷകർക്ക് ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതിയുടെ ഭാഗമായി വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാർഡ് തല കർഷക സഭകൾ വിളിച്ചുകൂട്ടും. മികച്ചയിനം വിത്തിനങ്ങളും നടീൽ വസ്തുക്കളും കൃഷിക്കാർക്ക് ലഭ്യമാക്കും. സർക്കാർ കാർഷിക മേഖലയിൽ മൂലധന വർധനവിന് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.