ആലപ്പുഴ: ചേർത്തല മുട്ടം പളളി പരിസരത്ത് കാനനിർമിക്കുന്നതോടെ തെക്കെ അങ്ങാടി മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ഇതോടെമഴക്കാലത്തെ വെള്ളക്കെട്ടിന് പരിഹാരമാവുകയാണ്. നിലവിൽ മാർക്കറ്റിന് സമീപത്തെ ഓടകൾ തകർന്ന നിലയിലാണ്. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് മേഖലയിൽ വെള്ളക്കെട്ടിന് കാരണമായത്. പുതിയ കാന നിർമിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ജനങ്ങളുടെ ആവശ്യമാണ് സഫലമാവുന്നത്.
പൊതുമരാമത്ത് വകുപ്പ് ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. മുട്ടം പള്ളി മുതൽ അങ്ങാടി കവല വരെയാണ് കാന നിർമാണം. മഴക്കാലത്തിന് മുൻപ് കാന നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.