ETV Bharat / state

പള്ളിയോടം അപകടം : കാണാതായ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്തി - Chennithala Palliyodam Accident

പള്ളിയോടം അപകടം നടന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ അകലെയായാണ് മൃതദേഹം കണ്ടെത്തിയത്

പള്ളിയോടം അപകടം  ചെന്നിത്തല പള്ളിയോടം അപകടം  ആറന്മുള ഉത്രട്ടാതി വള്ളംകളി  പള്ളിയോടം  alappuzha palliyodam accident  aranmula uthrattathi boat race  Chennithala Palliyodam Accident
പള്ളിയോടം അപകടം;കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു
author img

By

Published : Sep 11, 2022, 1:26 PM IST

ആലപ്പുഴ : ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്തി. 28 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്നിത്തല സ്വദേശി രാഗേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. വള്ളം മറിത്ത സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ വലിയ പെരുമ്പുഴ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.

നാവിക സേനയും മുങ്ങൽ വിദഗ്‌ധരും പൊലീസും ഫയർ ഫോഴ്‌സും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി തിരച്ചിൽ നടത്തിയിട്ടും രാഗേഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.

വെളിച്ചക്കുറവും അച്ചൻകോവിൽ ആറിലെ നീരൊഴുക്ക് ശക്തമായതും പ്രദേശത്ത് ഉണ്ടായിരുന്ന ശക്തമായ മഴയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അർധരാത്രിയോടെ നിർത്തിവച്ചത്.

പള്ളിയോടം അപകടം; കാണാതായ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്തി

ശനിയാഴ്‌ച രാവിലെ എട്ടരയോടെ നടന്ന അപകടത്തിൽ ആദ്യം നാല് പേരെയാണ് കാണാതായത്. ഇതിൽ ഒരാൾ നീന്തി മറുകരയെത്തി. ബാക്കി മൂന്നുപേരിൽ പ്ലസ് ടു വിദ്യാർഥിയായ ചെന്നിത്തല സ്വദേശി ആദിത്യൻ, ചെറുകോൽ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

അതേസമയം അപകടം സംബന്ധിച്ച് സമഗ്രമായ മജിസ്റ്റീരിയൽ അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ല കലക്‌ടർ ഉത്തരവിട്ടു. ചെങ്ങന്നൂർ ആർഡിഒയ്ക്കാണ് അന്വേഷണ ചുമതല. അപകടത്തിൽ മരിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്‍റെ ഭാഗമായി ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഉദ്ഘാടനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി. ജലമേള ആചാരപരമായ ചടങ്ങുമാത്രമായി നടത്താനാണ് സംഘാടകരുടെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.