ETV Bharat / state

ചമ്പക്കുളം വള്ളം കളി: നടുഭാഗം ചുണ്ടന് 'രാജപ്രമുഖന്‍'

യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടാമതെത്തി. ദേവസ് ചുണ്ടന് മൂന്നാം സ്ഥാനം.

'രാജപ്രമുഖൻ' സ്വന്തമാക്കി നടുഭാഗം ചുണ്ടൻ ജയതാക്കൾ
author img

By

Published : Jul 16, 2019, 3:12 AM IST

Updated : Jul 16, 2019, 5:00 AM IST

ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ചുണ്ടന് രാജപ്രമുഖന്‍ ട്രോഫി. യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടാമതെത്തി. കൈപ്പുഴമുട്ട് എന്‍സിഡിസിയുടെ ദേവസ് ചുണ്ടന്‍ മൂന്നാം സ്ഥാനം നേടി. കേരളാ പൊലീസ് ബോട്ട് ക്ലബ് തുഴയെറിഞ്ഞ കാരിച്ചാൽ ചുണ്ടനാണ് ലൂസേഴ്സ് ഫൈനലിൽ വിജയിച്ചത്. ദബേഷ് കുമാർ ബെഹ്റ ഐപിഎസ് ആയിരുന്നു കാരിച്ചാൽ ചുണ്ടനെ നയിച്ചത്. ആറ് ചുണ്ടന്‍ വള്ളങ്ങളാണ് ജലമാമാങ്കത്തില്‍ മാറ്റുരച്ചത്. ചുണ്ടൻ, ഇരുട്ടുകുത്തി, ചുരുളൻ, വെപ്പ് തുടങ്ങിയ വിഭാഗങ്ങളിലായി 21 കളിവള്ളങ്ങൾ മത്സരത്തിനുണ്ടായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചമ്പക്കുളം ജലോത്സവത്തോടെ പുതിയ വള്ളംകളി സീസണും തുടക്കമായി.

ചമ്പക്കുളം വള്ളം കളി: നടുഭാഗം ചുണ്ടന് 'രാജപ്രമുഖന്‍'
ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി ക്ഷേത്രത്തിൽ നിന്നും ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്‍റെ സ്മരണ പുതുക്കലാണ് മൂലം വളളംകളി. പ്രതിഷ്ഠാ വിഗ്രഹം ചമ്പക്കുളം മാപ്പിളശ്ശേരി തറവാട്ടിൽ എത്തിച്ച ശേഷം അവിടെ നിന്ന് കളിവള്ളങ്ങളുടെ അകടമ്പടിയോടെയുള്ള ഘോഷയാത്രയായാണ് അമ്പലപ്പുഴയ്ക്ക് കൊണ്ട് പോയത്.

ആലപ്പുഴ : ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയുടെ ഫൈനലിൽ കാണികളെ ആവേശഭരിതരാക്കികൊണ്ട് നടുഭാഗം ചുണ്ടൻ 'രാജപ്രമുഖൻ ട്രോഫി' സ്വന്തമാക്കി. വഞ്ചിപ്പാട്ടിന്റെ താളം നിറഞ്ഞ പമ്പയാറ്റിൽ ജലരാജാക്കൻമാരുടെ കുതിപ്പായി നടുഭാഗം ചുണ്ടൻ മാറിയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.

ഓളപ്പരപ്പിൽ കരിനാഗങ്ങളെ പോലെ കുതിച്ചുപാഞ്ഞു കൊണ്ട് തൊട്ടുപിന്നാലെ തന്നെ ചമ്പക്കുളം ചുണ്ടനിൽ തുഴയെറിഞ്ഞ യുബിസി കൈനകിരിയും ഫിനിഷ് ചെയ്തു. വള്ളപ്പാടുകൾക്ക് അകലെയായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ എൻസിഡിസി ബോട്ട് ക്ലബ്ബ് മത്സരിച്ച ദേവസ് ചുണ്ടൻ ഫിനിഷ് ചെയ്തത്.

കേരളാ പോലീസ് ബോട്ട് ക്ലബ് തുഴയെറിഞ്ഞ കാരിച്ചാൽ ചുണ്ടനാണ് ലൂസേസ് ഫൈനലിൽ വിജയിച്ചത്. ദബേഷ് കുമാർ ബെഹ്റ ഐപിഎസ് ആയിരുന്നു കാരിച്ചാൽ ചുണ്ടനെ നയിച്ചത്. സമ്മാനദാനം മൂലം ജലോത്സവ സമിതി ചെയർമാനും ആലപ്പുഴ സബ് കളക്ടറുമായ വി ആർ കൃഷ്ണതേജ ഐഎഎസ് നിർവഹിച്ചു.

പേര് കേട്ട ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 21 വളളങ്ങൾ മത്സരത്തില്‍ മാറ്റുരയ്ച്ചു. ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി ക്ഷേത്രത്തിൽ നിന്നും ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്‍റെ സ്മരണ പുതുക്കലാണ് മൂലം വളളംകളി. പ്രതിഷ്ഠാ വിഗ്രഹം ചമ്പക്കുളം മാപ്പിളശ്ശേരി തറവാട്ടിൽ എത്തിച്ച ശേഷം അവിടെ നിന്ന് കളിവള്ളങ്ങളുടെ അകടമ്പടിയോടെയുള്ള ഘോഷയാത്രയായാണ് അമ്പലപ്പുഴയ്ക്ക് കൊണ്ട് പോകുന്നത്. ചുണ്ടൻ, ഇരുട്ടുകുത്തി, ചുരുളൻ, വെപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 21 കളിവള്ളങ്ങൾ മത്സരത്തിനുണ്ടായിരുന്നു. ഇവയിൽ 6 ചുണ്ടൻ വള്ളങ്ങളും ഉൾപ്പെടും. മിഥുന മാസത്തിലെ മൂലം നാളിൽ നടത്തുന്ന ജലമേളയോടെ കേരളത്തിൽ ജലോത്സവ ആഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്.

Erfan Ebrahim Sait,
ETV Bharat,
Alappuzha
+91 7403377786
Last Updated : Jul 16, 2019, 5:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.